യതീഷ് ചന്ദ്ര അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഐ ജിയുടെ റിപ്പോര്‍ട്ട്
Mar 29, 2020, 18:42 IST
കണ്ണൂര്‍: (www.kasargodvartha.com 29.03.2020) കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര നിയമം ലംഘിക്കുകയും അധികാരം ദുര്‍വിനിയോഗം ചെയ്യുകയും ചെയ്തുവെന്ന് കാട്ടി ഉത്തരമേഖലാ റെയ്ഞ്ച് ഐജി ഡി ഐ ജിക്ക് റിപ്പോര്‍ട്ട് നല്കി. ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഏത്തമിടിച്ചതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇതോടെയാണ് സംഭവത്തെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അപലപിച്ചത്. ഇതിനു ശേഷം ഡി ഐ ജി ലോക് നാഥ് ബെഹ്റയോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. ഡി ഐ ജി യുടെ നിര്‍ദേശപ്രകാരമാണ് ഉത്തരമേഖലാ ഐജി സേതുരാമന് വകുപ്പുതല അന്വേഷണം നടത്തിയത്.
ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാന്‍ അധികാരമില്ലെന്ന് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
എസ് പി യുടെ നിര്‍ദേശാനുസരണം ഏത്തമിട്ടവര്‍ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈക്കോടതി പോലും എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു സാഹചര്യത്തിലും പൊലീസ് നിയമം ലംഘിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ എസ് പിയെ പോലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥന് പരസ്യമായി ശിക്ഷ വിധിക്കുന്ന കാഴ്ചയാണ് കണ്ണൂരില്‍ കണ്ടത്.
നിയമം കര്‍ശനമായി നടപ്പിലാക്കണം. എന്നാല്‍ ശിക്ഷ പൊലീസ് തന്നെ നടപ്പിലാക്കുന്നത് പൊലീസ് ആക്ടിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാന്‍ പൊലീസിന് അധികാരമില്ല. വീട്ടില്‍ സുരക്ഷിതരായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കൃത്യമായി അനുസരിക്കണമെന്ന് കമ്മിഷന് അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.
Keywords: Kannur SP misused power: IG, Report submitted to DGP, Kannur, news, health, COVID-19, Report, Top-Headlines, Police, Kerala.