ആല്‍ബം നായികമാരുമായി കാറില്‍ കറങ്ങിയ കണ്ണൂര്‍ സ്വദേശികള്‍ ആക്രമിക്കപ്പെട്ടു
Jan 30, 2012, 11:36 IST
ഇവര്‍ സഞ്ചരിച്ച കാറും നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. കെ.എല്‍.58എഫ്-8412 നമ്പര്‍ നാനോ കാറിലാണ് കണ്ണൂര്‍ സ്വദേശികളായ നാല് യുവാക്കളും നെല്ലിക്കുന്ന് സ്വദേശിനികളായ രണ്ട് പെണ്‍കുട്ടികളും കറങ്ങിയത്. 22 വയസിന് താഴെ പ്രായമുള്ള നാല് യുവാക്കള്‍ക്കും നാട്ടുകാരുടെ മര്‍ദ്ദനമേറ്റു. കാറിന്റെ ചില്ലും മറ്റുമാണ് അടിച്ചുതകര്‍ത്തത്. ആദ്യം പെണ്‍കുട്ടികളെ സ്കൂള്‍ പരിസരത്ത് കാറില്‍ നിന്നും ഇറക്കി ഓടിച്ചുപോയ സംഘം ടൗണില്‍പോയി ഭക്ഷണവും മറ്റും കഴിച്ചുവന്ന് വീണ്ടും പെണ്‍കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ് നാട്ടുകാര്‍ തടഞ്ഞ് ചോദ്യം ചെയ്തത്.
നാനോ കാറില്‍ തിങ്ങിഞെരുങ്ങിയാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടികളെ സ്കൂളിലെ ഓഫീസ് മുറിയിലേക്ക് കൊണ്ടുപോയി ഇരുത്തുകയും യുവാക്കളോട് കാര്യങ്ങള്‍ നാട്ടുകാര്‍ തിരക്കുകയും ചെയ്തു. തങ്ങള്‍ ആല്‍ബം നിര്മ്മിക്കുന്നവരാണെന്നും ആല്‍ബം ചിത്രീകരണത്തിനാണ് കാസര്‍കോട്ട് വന്നതെന്നും അറിയിച്ചിരുന്നു. എന്നാല്‍ കാറില്‍ പെണ്‍കുട്ടികളുമായി കറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. പോലീസെത്തി കാറുമായി യുവാക്കളെ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. ഇതിനിടിയിലാണ് കാര്‍ തകര്‍ക്കുകയും യുവാക്കള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തത്. വനിതാ പോലീസെത്തിയ ശേഷം സ്കൂള്‍ ഓഫീസ് മുറിയിലിരിക്കുകയായിരുന്ന പെണ്‍കുട്ടികളെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും രക്ഷിതാക്കളെ വരുത്തി കൂടെ വിടുകയും ചെയ്തു. മര്‍ദ്ദനമേറ്റ യുവാക്കളെ പോലീസ് ആണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഇവര്‍ ആശുപത്രിയില്‍ നിന്നും പിന്നീട് അപ്രത്യക്ഷരായി. ആക്രമവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ല.
Keywords: Kasaragod, Kannur, Assault, Chemnad, Youth