കണ്ണൂര്‍ സ്വദേശി തളങ്കരയില്‍ തീവണ്ടി തട്ടിമരിച്ച നിലയില്‍
Feb 25, 2012, 11:09 IST
Balakrishnan |
പോലീസ് സ്ഥലത്തെത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹത്തിന്റെ സമീപത്ത് നിന്നും കറുത്ത ഒരു ബാഗും തുണി സഞ്ചിയും കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച സ്റ്റേറ്റ് ബാങ്കിന്റെ പാസ്ബുക്കില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പര്‍ പ്രകാരം ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാരാണ് ഒരു വര്‍ഷം മുമ്പ് ഇയാള്‍ പോയതാണെന്ന് അറിയിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തിയിട്ടുണ്ട്.
Keywords: Train, Accident, Kannur, Kasaragod, Obituary