ദീര്‍ഘദൂര യാത്രയ്ക്കിടെ ഉറക്കം വന്നതിനാല്‍ കാര്‍ നിര്‍ത്തി ഉറങ്ങി; ഉറക്കംതൂങ്ങിയ ഡ്രൈവര്‍ ഓടിച്ച മിനിലോറി അപകടം വരുത്തി, കാര്‍ യാത്രക്കാരന് ദാരുണാന്ത്യം
May 26, 2019, 14:20 IST
തൃശൂര്‍: (www.kasargodvartha.com 26.05.2019) ദീര്‍ഘദൂര യാത്രയ്ക്കിടെ ഉറക്കം വന്നതിനാല്‍ കാര്‍ നിര്‍ത്തി ഉറങ്ങി. ഉറക്കംതൂങ്ങിയ ഡ്രൈവര്‍ ഓടിച്ച മിനിലോറി അപകടം വരുത്തിയതിനെ തുടര്‍ന്ന് കാര്‍ യാത്രക്കാരന് ദാരുണാന്ത്യം. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി ബിനേഷ് മാത്യു (41) ആണ് കാറിനു പിറകില്‍ മിനി ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. കണ്ണൂരില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു ബിനേഷ്.
തൃശൂര്‍ പേരാമംഗലത്ത് എത്തിയപ്പോള്‍ ഉറക്കം വന്നതിനാല്‍ കാര്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്ത് ഉറങ്ങി. തൊട്ടുമുമ്പില്‍ മറ്റൊരു ലോറിയും നിര്‍ത്തിയിട്ടിരുന്നു. ഈ സമയം പിന്നാലെയെത്തിയ മിനി ലോറി കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ലോറികള്‍ക്കും ഇടയില്‍പെട്ട് കാര്‍ ഞെരിഞ്ഞമര്‍ന്നു. പൂര്‍ണമായും തകര്‍ന്ന കാറിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിനേഷിനെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ബിനേഷ് മരണപ്പെട്ടിരുന്നു. മിനി ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്.
ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കച്ചവടമാണ് ബിനേഷിന്. കോട്ടയം ദേവലോകത്താണ് ഓഫീസ്. കണ്ണൂരില്‍ നിന്ന് കോട്ടയത്തെ ഓഫീസിലേക്കുള്ള യാത്രയ്ക്കിടെയാണ് ബിനേഷിനെ മരണം തട്ടിയെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thrissur, Kerala, news, Accident, Death, Kannur, Natives, Driver, Kannur native died in Accident at Thrissur.