കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ഏക ജൈവ സാമൂഹ്യ അടുക്കള കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍
Apr 19, 2020, 21:00 IST
കണ്ണൂര്‍: (www.kasargodvartha.com 19.04.2020) കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാടാകെ ലോക്ക്ഡൗന്‍ പ്രഖ്യാപിച്ചെങ്കിലും കേരളത്തില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്ന ദൃഡനിശ്ചയമാണ് കമ്മ്യൂണിറ്റി കിച്ചാണുകള് യാഥാര്‍ഥ്യമാക്കിയത്. ഇതില്‍ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചന് എന്തുകൊണ്ടും വേറിട്ട ഒന്നാണ്. കേരളത്തില്‍ മെഡിക്കല്‍ കോളേജുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഏക ജൈവ സാമൂഹ്യ അടുക്കളയാണ് ടി വി രാജേഷ് എം.എല്‍.എ നേതൃത്വം കൊടുക്കുന്ന പരിയാരം മെഡിക്കല്‍ കോളേജ്.
എംപ്ലോയീസ് യൂണിയന്, ദയ ചാരിറ്റബിള്‍ സൊസൈറ്റി എന്നിവരും ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, മറ്റു സന്നദ്ധ സംഘടനകള്‍ വ്യക്തികള്‍ എന്നിവരെല്ലാം ചേര്‍ന്ന് നടത്തുന്ന ഈ സാമൂഹ്യ അടുക്കള. മെഡിക്കല്‍ കോളേജില്‍ എംപ്ലോയീസ് യൂണിയന് നടത്തിയിരുന്ന കാന്റീന് പൂര്‍ണമായും കമ്മ്യൂണിറ്റി കിച്ചണ്‍ ആയി രൂപാന്തരം പ്രാപിക്കുകയാണ് ഉണ്ടായത്. വിഷുക്കാലം നമ്മുടെ നാട്ടില്‍ ചക്ക, മാങ്ങ മറ്റു നാടന്‍ ഇലക്കറികള്‍ അടങ്ങിയ ജൈവ പച്ചക്കറികളുടെ ആഘോഷകാലം കൂടിയാണല്ലോ. ഇത്തരം ജൈവ പച്ചക്കറികള്‍ കടന്നപ്പള്ളി, പാണപ്പുഴ, പരിയാരം തുടങ്ങിയ നിരവധി ഗ്രാമങ്ങളില്‍ വളയുന്ന അപൂര്‍വ ജൈവ പച്ചക്കറികളാല്‍ സമൃദ്ധമായ വിഭവങ്ങള്‍ ആണ് ഇവിടെ നിറയുന്നത്. മാര്‍ച്ച് 30ന് ആരംഭിച്ച ഈ ജൈവ സാമൂഹിക അടുക്കള ഇതുവരെയായി 30,000 ഓളം ഭക്ഷണപൊതികള്‍ കോവിഡ് രോഗികള്‍ക്കും, അവരുടെ കൂട്ടിരിപ്പുകാര്‍ക്കും, ജീവനക്കാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, വിദ്യാര്ത്ഥകള്ക്കുമായി പൂര്‍ണമായും സൗജന്യമായി വിതരണം ചെയ്തു എന്നത് ഒരു പക്ഷെ കേരളത്തിലെ കമ്മ്യൂണിറ്റി കിച്ചന് ചരിത്രത്തിലെ തന്നെ ഒരു റെക്കോര്‍ഡ് ആയിരിക്കും. ഡി.വൈ,എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ മുതല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ വരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഈ സംരഭത്തെ സഹായിച്ചു.
Keywords: Kannur, Kerala, News, Medical College, Food, Kannur Medical college community kitchen