Accident | ഏഴിലോട് ബൈകുകള്‍ കൂട്ടിയിടിച്ച് മരിച്ച യുവാവിന്റെ ഖബറടക്കം ഉച്ചയോടെ
കണ്ണൂര്‍: (www.kasargodvartha.com) ഏഴിലോട് ബൈകുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റു ചികിത്സയ്ക്കിടെ മരണമടഞ്ഞ യുവാവിന്റെ ഖബറടക്കം തിങ്കളാഴ്ച ഉച്ചയോടെ കുഞ്ഞിമംഗലം ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഏഴിലോട് പൊയില്‍ ഇബ്രാഹിമാ(43)ണ് മരിച്ചത്. പരുക്കേറ്റ ഓലയമ്പാടിയിലെ സുധീഷിനെ (29) പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രിയാണ് ഏഴിലോട് ജങ്ഷനില്‍ വച്ച് ബൈകുകള്‍ കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇബ്രാഹിമിനെ പരിയാരത്തു നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിലാത്തറയിലെ സഫിയ പെയിന്റിങിസില്‍ ജീവനക്കാരനാണ്. ഹസന്‍കുഞ്ഞി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: അമീറ. മക്കള്‍: ഇര്‍ഫാന്‍, ഇമ്രാന്‍, അഖീദ മറിയം, ഇഹ്സാന്‍. സഹോദരങ്ങള്‍: ആഇശ, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ നാസര്‍, ശര്‍ഫുദ്ദീന്‍, റഫീഖ്.
Keywords: Kannur, News, Kerala, Top-Headlines, Death, Accident, Bike, Kannur: Man injured in bike accident.