അറിവിന്റെ സാമൂഹിക പ്രതിബദ്ധതയെ തിരിച്ചു പിടിക്കുക: ശംസീര്‍ ഇബ്രാഹിം
Jun 1, 2016, 09:30 IST
കണ്ണൂര്‍: (www.kasargodvartha.com 01.06.2016) സമൂഹവുമായി ബന്ധമില്ലാത്ത അറിവന്വേഷണത്തിനു പകരം അറിവിന്റെ സാമൂഹിക പ്രതിബദ്ധതയെ തിരിച്ചു പിടിക്കുന്ന സമീപനമാണുണ്ടാകേണ്ടതെന്ന് എസ് ഐ ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസീര്‍ ഇബ്രാഹിം പറഞ്ഞു. കണ്ണൂര്‍ കൗസര്‍ ഇംഗ്ലീഷ് സ്കൂളില്‍ 'പ്രൊലോഗ്' നവാഗത വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ ആത്മീയാന്വേഷണങ്ങളെ പരിഗണിക്കാത്ത വിദ്യാഭ്യാസ വ്യവസ്ഥകള്‍ പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. ദൈവവും പ്രപഞ്ചവും മനുഷ്യനും എല്ലാ അറിവന്വേഷണങ്ങളുടേയും ഉള്ളടക്കമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് ഐ ഒ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹ്സിന് ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മോറല്‍ അധ്യാപകന് അമീര്‍ മാസ്റ്റര്‍, യൂണിറ്റ് സെക്രട്ടറി ഷിനാസ് ഷരീഫ് എന്നിവര്‍ നേതൃത്വം നല്കി. കണ്ണൂര്‍ ജില്ലാ സമിതിയംഗം മഷ്ഹൂദ് കാടാച്ചിറ സ്വാഗതവും അര്‍ഷദ് സാദിഖ് നന്ദിയും പറഞ്ഞു.
Keywords : Kannur, Students, Meet, Programme, Inauguration, Education, Shamseer Ibrahim, SIO.