Bee Attack | ആറളത്ത് തേനീച്ചയുടെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം
കണ്ണൂര്‍: (www.kasargodvartha.com) ആറളത്ത് തേനീച്ചയുടെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. ആറളം ഫാം പുനരധിവാസ മേഖലയിലെ ഒമ്പതാം ബ്ലോകില്‍ കാളികയം പ്രദേശത്ത് താമസിക്കുന്ന രാഘവന്‍ പുതുശ്ശേരി (65) ആണ് മരിച്ചത്. തേനീച്ചകള്‍ ഇളകിവന്ന് കുത്തിപരുക്കേല്‍പ്പിച്ച രാഘവന്‍ പുതുശേരിയെ നാട്ടുകാര്‍ ഇരിട്ടി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി പരിയാരം ഗവ. മെഡികല്‍ കോളജിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ: യശോദ. മക്കള്‍: ജനാര്‍ദ്ദനന്‍, മിനി.
അതേസമയം ആറളത്ത് കാട്ടാനയുടെ ചവിട്ടേറ്റ് ഇതുവരെ 12 പേരാണ് മരിച്ചത്. ആറളം ബ്ലാകിലും പുറത്തും കാട്ടാനകള്‍ തമ്പടിച്ചിരിക്കുകയാണ്.
Keywords: Kannur, News, Kerala, Bee Attack, Death, Kannur: Elderly man died after honey bee attack.