Accident | കണ്ണൂരില്‍ ബസും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
Jul 23, 2023, 19:19 IST
കണ്ണൂര്‍: (www.kasargodvartha.com) ബസും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം. നഗരത്തിലെ ബാങ്ക് സ്റ്റോപിന് സമീപമാണ് സംഭവം നടന്നത്. സ്‌കൂടര്‍ യാത്രക്കാരനായ താവക്കര സ്വദേശി മുഹമ്മദ് റാഫി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ മുഹമ്മദ് റാഫി തെറിച്ചു വീഴുകയായിരുന്നു.
ബസ് പെട്ടെന്ന് തന്നെ ബ്രേകിട്ട് നിര്‍ത്തി. ജന്‍ക്ഷനില്‍ പ്രധാന റോഡിലേക്ക് കയറിയ ബൈക് പെട്ടെന്നു നിര്‍ത്തിയെങ്കിലും ബസ് വന്ന് ഇടിക്കുകയായിരുന്നു. ബസിന്റെ അടിയിലായ മുഹമ്മദ് റാഫിയുടെ കാലിലൂടെ പിന്‍ചക്രം കയറി. അപകടത്തില്‍ സ്‌കൂടര്‍ തകര്‍ന്നു.
Keywords: Kannur, News. Kerala, Accident, Bus, Scooter, Kannur: Bus and car accident.