കണ്ണൂര്‍ അക്രമം: ഐ.എന്‍.എല്‍ കാസര്‍കോട്ട് പ്രതിഷേധ പ്രകടനം നടത്തി
Feb 4, 2012, 13:30 IST
കാസര്‍കോട്: ഐ.എന്‍.എല്‍ കണ്ണൂര്‍ മേഖലാ സമ്മേളനത്തില്‍ കെ.എം ഷാജിയുടെ നേതൃത്വത്തില്‍ അക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. കാസര്‍കോട് പഴയ ബസ്്സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ്്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. പ്രകടനം നടത്തിയ പ്രതിഷേധ യോഗം റഹീം ബെണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ചേരങ്കൈ സ്വാഗതം പറഞ്ഞു. ഐ.എം.സി.സി അബൂദാബി സെക്രട്ടറി ആസിഫ് അലി പാടലടുക്കം, ഇബ്രാഹിം തവക്കല്‍, മുസ്തഫ കുമ്പള തുടങ്ങിയവര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, INL, Kannur, Attack,