Dead | കണ്ണൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന 3 വയസുകാരി മരിച്ചു
Jun 28, 2023, 23:13 IST
കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂരില്‍ പനിബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. ഏര്യം വിദ്യാമിത്രം സ്‌കൂളിന് സമീപം താമസിക്കുന്ന മാലിക്കന്റകത്ത് മുഹമ്മദ് ശഫീഖ് അസ് അദിയുടെ മകള്‍ അസ്വാ ആമിനയാണ് മരിച്ചത്.
കഴിഞ്ഞ പതിനാലുദിവസമായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജസീലയാണ്(പെടേന) മാതാവ്. സഹോദരങ്ങള്‍: ഖ്വദീജ, ഫാത്വിമ. പയ്യന്നൂര്‍ മേഖലാ എസ് കെ എസ് എസ് എഫ് പ്രസിഡന്റും മാതമംഗലം റെയ്ന്‍ജ് സെക്രടറിയുമാണ് മുഹമ്മദ് ശഫീഖ് അസ് അദി.
പനിബാധിച്ച ബാലിക പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നേരത്തെ ചികിത്സയിലായിരുന്നു. നിലഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

Keywords: Kannur : 3-year-old girl who being treated for fever died, Kannur, News, Fever, Dead, Hospital, Treatment, Medical College, ICU, Kerala.