കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച നടത്തിയെന്ന കേസ്; ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍
കണ്ണൂര്‍: (www.kasargodvartha.com 30.07.2021) കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച നടത്തിയെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍. ചെന്നൈയില്‍ നിന്നാണ് ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാംപ്രതി മുഹ് മദ് ഹിലാല്‍, ഷാഹിന്‍ എന്നിവരെ പിടികൂടിയത്. ബംഗ്ലാദേശ് സ്വദേശികളാണ് ഇരുവരും. സംഭവത്തില്‍ മൂന്ന് പേര് നേരത്തെ പിടിയിലായിരുന്നു.
കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 2018 സെപ്റ്റംബറിലാണ് മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ വിനോദ്ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് 60 പവന് സ്വര്‍ണവും, പണവും ലാപടോപ്പും കൊണ്ടുപോയെന്ന പരാതിയിലായിരുന്നു കേസ്.
Keywords: Kannur, News, Kerala, Top-Headlines, Arrest, Robbery, Crime, Police, Case, Journalist and his wife were tied up and robbed in Kannur; Accused arrested