city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Minor Seminary opened | കണ്ണൂർ രൂപതയുടെ ജോൺപോൾ ഭവൻ മൈനർ സെമിനാരി പരിയാരത്ത് തുറന്നു; സാക്ഷികളായി 8 രൂപതകളിലെ ആർച് ബിഷപുമാരും നൂറുകണക്കിന് വൈദീകരും

പരിയാരം: (www.kasargodvartha.com) രണ്ട് പതിറ്റാണ്ടായി കണ്ണൂർ രൂപതയുടെ സ്വപ്ന പദ്ധതികളിലൊന്നായ മൈനർ സെമിനാരിയുടെ ആശീർവാദ കർമം പരിയാരത്ത് കർദിനാൾ ആന്റണി പൂലാ നിർവഹിച്ചു. കണ്ണൂർ രൂപതയിലെ വൈദീക വിദ്യാർഥികൾക്ക് ആദ്യത്തെ ആറു വർഷങ്ങളിലെ പരിശീലനം നൽകാനായി പരിയാരത്ത് നിർമിച്ച ജോൺപോൾ ഭവൻ മൈനർ സെമിനാരിയുടെ ആശീർവാദ കർമത്തിൽ എട്ട് രൂപതകളിലെ ആർച് ബിഷപുമാരും നൂറുകണക്കിന് വൈദീകരും സന്യസ്തരും അൽമായരും പങ്കെടുത്തു.
  
Minor Seminary opened | കണ്ണൂർ രൂപതയുടെ ജോൺപോൾ ഭവൻ മൈനർ സെമിനാരി പരിയാരത്ത് തുറന്നു; സാക്ഷികളായി 8 രൂപതകളിലെ ആർച് ബിഷപുമാരും നൂറുകണക്കിന് വൈദീകരും

ഞായറാഴ്ച രാവിലെ പരിയാരത്തെത്തിയ കർദിനാളും ബിഷപുമാരും വൈദികരും മലബാറിൻ്റെ മിഷനറിമാരിൽ പ്രമുഖനായ ഫാദർ എൽ എം സുകോളിൻ്റെ ഖബറിടത്തിൽ പ്രാർഥന നടത്തിയാണ് സെൻ്റ് സേവ്യേഴ്സ് പളളി പരിസരത്ത് എത്തിയത്. പുഷ്പവൃഷ്ടിയും ബാൻഡ്, ചെണ്ട വാദ്യങ്ങളുടെ അകമ്പടികളോടെ വിശ്വാസ സമൂഹം പിതാക്കൻമാരെ ആദരപൂർവം സ്വീകരിച്ചു. മുപ്പതിനായിരം സ്ക്വയർഫീറ്റ് വിസ്തീർണത്തിൽ നിർമിച്ച സെമിനാരിയിൽ ആറ് ബാചുകളിലായി 100 വൈദീക വിദ്യാർഥികൾക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സെമിനാരി ആശീർവാദ കർമത്തിൻ്റെ ഭാഗമായി പ്രാർഥനാലയത്തിൻ്റെ കൂദാശയും നടന്നു.

ആർച് ബിഷപുമാരായ ജോസഫ് പാംബ്ലാനി, തോമസ് ജെ നെറ്റോ, ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, ജോസഫ് മാർ തോമസ്, ഡോ. അലക്സ് വടക്കുംതല, സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ഉൾപെടെ സഹകാർമികരായി. രൂപതാ പ്രൊക്യുറേറ്റർ ഫാദർ ജോർജ് പൈനാടത്ത് ആണ് സെമിനാരി നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.

Keywords:  Kannur, Kerala, News, Top-Headlines, Students, Religion, John Paul Bhawan Minor Seminary of Kannur Diocese opened. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia