city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭാരതം വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് പുരോഗമിക്കുന്നു: ഡോ.കെ.ഗണേഷ് രാജ്

കാസര്‍കോട്: (www.kasargodvartha.com 10.10.2014) ഭാരതം വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് അതിവേഗം കുതിക്കുകയാണെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ.) ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.ഗണേഷ് രാജ് അഭിപ്രായപ്പെട്ടു.  മംഗൾയാൻ ദൗത്യത്തിന്റെ വിജയം അതാണ് സൂചിപ്പിക്കുന്നത്.

നമ്മുടെ നിലനില്‍പ്പിനാവശ്യമായ വിഭവങ്ങള്‍ ഇവിടെയുണ്ട്. നിലനില്‍ക്കുന്ന തരത്തിലുള്ള വിഭവ ചൂഷണവും അച്ചടക്കമാര്‍ന്ന പ്രവര്‍ത്തനവും നമ്മുടെ ജീവിത ശൈലിയാക്കി മാറ്റാന്‍ സാധിക്കണം. പല പദ്ധതി നിര്‍വഹണത്തിലും പരിസ്ഥിതി ആഘാതപഠനം അത്യന്താപേക്ഷിതമാണ്. അത് റിമോര്‍ട്ട് സെന്‍സിംഗും ജിയോഗ്രഫിക് ഇന്‍ഫര്‍മേഷനും വഴി നമുക്ക് നേടിയെടുക്കാം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നാം കണ്ടെത്തണം. കാസര്‍കോട് ഗവ.കോളജില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ധനസഹായത്തോടെ നടത്തിയ ഏകദിനസെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിന്‍സിപ്പല്‍ ഡോ.കെ.പി.അജയകുമാര്‍ അധ്യക്ഷനായിരുന്നു. പോണ്ടിച്ചേരി സര്‍വകലാശാല പ്രൊഫ. ഡോ.കെ.എന്‍. കുസുമം, സെമിനാര്‍ കോഡിനേറ്റര്‍ ഡോ.എ.എന്‍.മനോഹരന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

വകുപ്പ് മേധാവി പ്രൊഫ.കെ.ശ്രീമതിക്കുട്ടി, പ്രൊഫ.വി.ഗോപിനാഥന്‍, പ്രൊഫ. എ.എല്‍.അനന്തപത്മനാഭ, ഡോ. രാധാകൃഷ്ണ ബെള്ളൂര്‍, പ്രൊഫ. എ.ചന്ദ്രശേഖരന്‍, പി.ടി.എ. വൈസ് പ്രസിഡന്റ് കുനില്‍ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.മുഹമ്മദ് അസ്ലം എം.എ.മുഖ്യപ്രഭാഷണം നടത്തി. ഒക്ടോബര്‍ 14ന് പടന്നക്കാട് കാര്‍ഷിക സര്‍വകലാശാലയില്‍ നടക്കുന്ന സ്വദേശി ശാസ്ത്ര പ്രദര്‍ശനത്തിന്റെ മുന്നോടിയായിട്ടാണ് സെമിനാര്‍ നടത്തിയത്.

ഭാരതം വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് പുരോഗമിക്കുന്നു: ഡോ.കെ.ഗണേഷ് രാജ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, Kerala, Development project, Seminar, Kannur, ISRO, Ganesh Raj, Mangalyan

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia