city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Wedding | ജീവിതത്തില്‍ ഒന്നിച്ച് ഫുട്‌ബോള്‍ താരം സഹലും ബാഡ്മിന്റണ്‍ താരം റെസ ഫര്‍ഹതും; വിവാഹ ചിത്രങ്ങള്‍ വൈറലായി

കണ്ണൂര്‍: (www.kasargodvartha.com) ഇന്‍ഡ്യന്‍ ഫുട്ബാള്‍ ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെയും മിന്നും താരമായ സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനായി. ബാഡ്മിന്റണ്‍ താരം റെസ ഫര്‍ഹതിനെയാണ് സഹല്‍ ജീവിത പങ്കാളിയാക്കിയത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കഴിഞ്ഞ ജൂലൈയില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
      
Wedding | ജീവിതത്തില്‍ ഒന്നിച്ച് ഫുട്‌ബോള്‍ താരം സഹലും ബാഡ്മിന്റണ്‍ താരം റെസ ഫര്‍ഹതും; വിവാഹ ചിത്രങ്ങള്‍ വൈറലായി

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ കെപി രാഹുല്‍, സചിന്‍ സുരേഷ് തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. വധൂവരന്മാര്‍ക്കൊപ്പം നില്‍ക്കുന്ന താരങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സഹല്‍ ടീമംഗങ്ങള്‍ക്കായി പ്രത്യേക സത്കാരം ഒരുക്കിയേക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും വന്നിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരങ്ങളായ സി കെ വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരും വിവാഹത്തിനെത്തിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ സഹല്‍ യുഎഇയിലെ അല്‍ഐനിലാണ് ജനിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സഹല്‍ ഇത്തവണ ക്ലബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കൊല്‍ക്കത്തയിലെ വമ്പന്‍ ക്ലബായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് താരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ്.
          
Wedding | ജീവിതത്തില്‍ ഒന്നിച്ച് ഫുട്‌ബോള്‍ താരം സഹലും ബാഡ്മിന്റണ്‍ താരം റെസ ഫര്‍ഹതും; വിവാഹ ചിത്രങ്ങള്‍ വൈറലായി

റെസയുടെ കുടുംബം കാസര്‍കോട്ട് നിന്ന് കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. കടവന്ത്രയിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്‌കൂള്‍ പഠനം. ശേഷം എറണാകുളം സെന്റ് തെരേസാസ് കോളജില്‍നിന്ന് ബി കോം പൂര്‍ത്തിയാക്കി. നിരവധി സംസ്ഥാന, ദേശീയ തല ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപുകളില്‍ മത്സരിച്ചിട്ടുണ്ട്. ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച സഹലിനും വധുവിനും ആശംസകളുമായി ഫുട്‌ബോള്‍ പ്രേമികളും രംഗത്തെത്തി.

Keywords: Sahal Abdul Samad, Reza Farhath, Football, Badminton, Sports, Kerala News, Kasaragod News, Indian footballer Sahal Abdul Samad married Reza Farhath.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia