city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് രോഗമുക്തി നേടി നവജാത ശിശുവിനെയും കൂട്ടി കാസര്‍കോട്ടെ വീട്ടമ്മ പരിയാരം മെഡിക്കല്‍ കോളജിന്റെ പടിയിറങ്ങി; അധികൃതര്‍ നല്‍കിയത് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്

പരിയാരം: (www.kasargodvartha.com 25.04.2020) കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് കോവിഡ്  രോഗമുക്തി നേടി പ്രസവശസ്ത്രക്രിയ  നടത്തിയ കാസര്‍കോട് സ്വദേശിനിയായ അമ്മയ്ക്കും നവജാതശിശുവിനും മെഡിക്കല്‍ കോളേജ്  അധികൃതര്‍ സ്നേഹനിര്‍ഭരമായ യാതയയപ്പ് നല്‍കി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയ്  രോഗശാന്തിയുടെ പ്രതീകമായി ശ്വേത വര്‍ണത്തിലുള്ള ബോഗന്‍ വില്ല പൂക്കള്‍ നല്‍കി അമ്മയെയും  കുഞ്ഞിനേയും യാത്രയാക്കി.

വൈസ് പ്രിന്‍സിപ്പല്‍ ഡോ. എസ് രാജീവ്, ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ സുദീപ്, കമ്മ്യൂണിറ്റി  മെഡിസിന്‍ മേധാവി ഡോ. എ കെ ജയശ്രീ, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് ഡി കെ, കാഷ്വാലിറ്റി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. വിമല്‍ രോഹന്‍, ആര്‍ എം ഒ ഡോ. സരിന്‍ എസ് എം,
എ. ആര്‍. എം. ഒ ഡോ. മനോജ് കുമാര്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ. ഗണേഷ് മല്ലര്‍,   ഹോസ്പിറ്റല്‍ അഡ്മിനിസ്്‌ട്രേറ്റര്‍ ഡോ. ബിന്ദു, പി. ആര്‍. ഒ ദിലീപ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോദ്  എന്നിവര്‍ അടക്കമുള്ള ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും സന്നിഹിതരായിരുന്നു.
കോവിഡ് രോഗമുക്തി നേടി നവജാത ശിശുവിനെയും കൂട്ടി കാസര്‍കോട്ടെ വീട്ടമ്മ പരിയാരം മെഡിക്കല്‍ കോളജിന്റെ പടിയിറങ്ങി; അധികൃതര്‍ നല്‍കിയത് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്

യുവതിയുടെ ഭര്‍ത്താവും കോവിഡ് രോഗമുക്തി നേടി നേരത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.


Keywords:  Kannur, Medical College, Kasaragod, Kerala, News, COVID-19, Top-Headlines, Trending, House wife from Kasaragod discharged from Pariyaram medical college after corona treatment

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia