രാവിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചില്ല; കാട്ടുപന്നിക്കു വെച്ച കെണിയില്‍ നിന്നും ഷോക്കേറ്റ് കൃഷിയിടത്തിലെ തൊഴിലാളിയായ വീട്ടമ്മ മരിച്ചു
Jul 5, 2018, 20:07 IST
പയ്യന്നൂര്‍: (www.kasargodvartha.com 05.07.2018) രാവിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരുന്നതിനെ തുടര്‍ന്ന് കാട്ടുപന്നിക്കു വെച്ച കെണിയില്‍ നിന്നും ഷോക്കേറ്റ് കൃഷിയിടത്തിലെ തൊഴിലാളിയായ വീട്ടമ്മ മരിച്ചു. ആലക്കോട് കാപ്പിമല ഫര്ല്ലോങ്കരയിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ കാര്‍ത്യായനി (48)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.30 മണിയോടെയായിരുന്നു സംഭവം.
പൈതല്ക്കുണ്ടിലെ വെട്ടക്കാട് ബിനോയിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ ജോലിക്കാരിയാണ് കാര്‍ത്യായനി. വ്യാഴാഴ്ച രാവിലെ പതിവു പോലെ ജോലിക്കെത്തിയ കാര്ത്യാനയി വാഴത്തോട്ടത്തിനു അരികിലെ കാടുകള്‍ വെട്ടിമാറ്റുന്നതിനിടയിലാണ് കമ്പിയില്‍ തട്ടി ഷോക്കേറ്റ് തെറിച്ചുവീണത്. സംഭവസ്ഥലത്ത് തന്നെ മരണംസംഭവിച്ചു. കാട്ടുപന്നിയെ കുടുക്കാനായി വെക്കുന്ന കെണിയിലെ വൈദ്യുതി ബന്ധം രാവിലെ വിച്ഛേദിക്കാറുണ്ട്. എന്നാല്‍ വ്യാഴാഴ്ച രാവിലെ ഇത് വിച്ഛേദിക്കാന്‍ വിട്ടു പോയതാണ് അപകടത്തിനിടയാക്കിയത്.
മക്കള്‍: അഭിലാഷ്, അനില, ആതിര, അഞ്ജന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, payyannur, House, House-wife, Death, Shock, Top-Headlines, House wife died after electrocuted
< !- START disable copy paste -->