ചെറുപ്പക്കാരെ വലയിലാക്കി ഭീഷണിപ്പെടുത്തിയും പിടിച്ചുപറിച്ചും ലക്ഷങ്ങള്‍ കവര്‍ച്ച ചെയ്യുന്ന ഹണിട്രാപ്പ് സംഘത്തിലെ യുവതിയും യുവാവും അറസ്റ്റില്‍
Apr 29, 2019, 10:36 IST
കൂത്തുപറമ്പ്: (www.kasargodvartha.com 29.04.2019) ചെറുപ്പക്കാരെ വലയിലാക്കി ഭീഷണിപ്പെടുത്തിയും പിടിച്ചുപറിച്ചും ലക്ഷങ്ങള്‍ കവര്‍ച്ച ചെയ്യുന്ന ഹണിട്രാപ്പ് സംഘത്തിലെ യുവതിയും യുവാവും അറസ്റ്റിലായി. തലശ്ശേരി പുന്നോല്‍ സ്വദേശിയും മമ്പറത്ത് വാടക വീട്ടില്‍ താമസക്കാരനുമായ റസാഖിന്റെ ഭാര്യ എസ് ഷഹനാസ് (34), ധര്‍മടം പാലയാട്ടെ എം റനീഷ് (28) എന്നിവരെയാണ് എസ് ഐ പി റഫീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. സംഘത്തിന്റെ സൂത്രധാരനായ തലശ്ശേരി പിലാക്കൂലിലെ റനീഷിന്റെ ഭാര്യ കെ പി അസ്ബീറയെ (28) പോലീസ് അന്വേഷിച്ചുവരികയാണ്.
ഒരു യുവാവ് പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഘം കുടുങ്ങിയത്. സി ഐ ബി രാജേന്ദ്രന് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തുകയും ഹണിട്രാപ്പ് സംഘത്തെ കുടുക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ 22ന് തലശ്ശേരിയില്‍ വെച്ചാണ് ഷഹനാസ് യുവാവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇവരുടെ നിര്‍ദേശ പ്രകാരം മദ്യവും വാങ്ങി നിര്‍മലഗിരി മൂന്നാംപീടികയിലെ ഒരു വീട്ടില്‍ എത്തിയപ്പോള്‍ അസ്ബീറയും ഷഹനാസും ചേര്‍ന്ന് യുവാവിനെ മുറിയിലിട്ട് പൂട്ടി നെഞ്ചിലും മുഖത്തും മര്‍ദിക്കുകയും ഒന്നര ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നായിരുന്നു പരാതി. യുവാവിനെ ഷഹനാസിനൊപ്പം ഇരുത്തി റനീഷ് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കുകയും വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ യുവാവ് തന്റെ കൈയ്യിലുണ്ടായിരുന്ന അര പവന് സ്വര്‍ണ മോതിരവും 4,800 രൂപയും രണ്ട് എ ടി എം കാര്‍ഡുകളും വോട്ടര്‍ ഐഡി കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും അടക്കം നല്‍കുകയും ചെയ്യുകയായിരുന്നുവെന്നാണ് പറയുന്നത്.
പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ഒരു കാറില്‍ കൂത്തുപറമ്പില്‍ ഇറക്കിവിട്ട യുവാവ് പിന്നാലെ പോലീസിലെത്തുകയും പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Kannur, Crime, arrest, Police, Honey trap gang busted
< !- START disable copy paste -->