മാല മോഷണത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഹോംനഴ്സിന് പോലീസിന്റെ ക്രൂരമര്‍ദനം; വയോധിക ആശുപത്രിയില്‍
Jun 5, 2018, 16:01 IST
പയ്യന്നൂര്‍: (www.kasargodvartha.com 05.06.2018) വീട്ടില്‍ നിന്നും മാല മോഷണം പോയ സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഹോംനഴ്സിന് പോലീസിന്റെ ക്രൂരമര്‍ദനം. പരിക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുകുടുക്ക കിണര്‍ മുക്കില്തടത്തില് ചന്ദ്രന്റെ ഭാര്യ സാവിത്രിയെ (60) യാണ് കൈകാലുകളില്‍ പരിക്കേറ്റ നിലയില്‍ പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പെരിങ്ങോം പോലീസാണ് മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന സാവിത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കാങ്കോല്‍ കരിക്കടുത്തെ വീട്ടില്‍ നിന്ന് നാലര പവന് സ്വര്‍ണമാല കാണാതായിരുന്നു. ഇതു സംബന്ധിച്ച പരാതിയില്‍ ചോദ്യം ചെയ്യാനായി ഇൗ വീട്ടില്‍ ഹോംനഴ്സായി ജോലി ചെയ്തിരുന്ന സാവിത്രിയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് തന്നെ ലാത്തികൊണ്ടടിച്ചതെന്ന് പോലീസ് അക്രമിച്ചതെന്ന് സാവിത്രി പറഞ്ഞു.
ഇക്കാര്യം സാവിത്രി ആദ്യം ആരോടും പറഞ്ഞിരുന്നില്ല. വീട്ടിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചോദിച്ചപ്പോഴാണ് മര്‍ദിച്ച കാര്യം പറഞ്ഞതെന്നും ആശുപത്രിയില്‍ സാവിത്രിയെ പരിചരിക്കുന്ന മകള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Police, Assault, Attack, Crime, Kannur, payyannur, Top-Headlines, Home Nurse assaulted by police
< !- START disable copy paste -->