കനത്ത മഴ; കണ്ണൂര്‍ സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു
കണ്ണൂര്‍: (www.kasargodvartha.com 19.10.2021) വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന പ്രവചനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. 20-ാം തീയതി മുതല്‍ 22വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പ്രായോഗിക പരീക്ഷകള്‍ ഉള്‍പെടെയാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മഹാത്മാഗാന്ധി സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഒക്ടോബര്‍ 22, വെള്ളിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ഒക്ടോബര്‍ 20, 22 തീയതികളില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മഴക്കെടുതി കാരണമാണ് പരീക്ഷകള്‍ മാറ്റിവച്ചത്. രണ്ടാം സെമസ്റ്റര്‍ ബി ടെക്, ബി ആര്‍ക്, ബി എച് എം സി ടി, ബി ഡെസ് പരീക്ഷകളാണ് ഈ ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.
അതേസമയം മധ്യകേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പി എസ് സി പരീക്ഷകള്‍ മാറ്റിവച്ചു. ഒക്ടോബര്‍ 21 (വ്യാഴം), ഒക്ടോബര്‍ 23 (ശനി) ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പി എസ് സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി എസ് സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
Keywords: Kannur, News, Kerala, Top-Headlines, Kannur University, Examination, Education, Heavy rain; Kannur University exams postponed