city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Khadi Coats | ആരോഗ്യ പ്രവര്‍ത്തകര്‍ ഇനി ഖാദി മേലങ്കി ധരിക്കും: സംസ്ഥാന തല ഉദ്ഘാടനം പരിയാരത്ത് നടന്നു

കണ്ണൂര്‍: (www.kvartha.com) സംസ്ഥാനത്തെ മുഴുവന്‍ സര്‍കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും മറ്റു ആരോഗ്യ പ്രവര്‍ത്തകരും ഖാദി മേലങ്കി (Khadi Coats) ധരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മേലങ്കി നല്‍കി കൊണ്ടു ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. മെഡികല്‍ കോളജ് സൂപ്രണ്ട് ഡോ. സുദീപ് അധ്യക്ഷനായി.

ഖാദി ബോര്‍ഡ് തയ്യാറാക്കിയ പദ്ധതിക്ക് ആരോഗ്യവകുപ്പ് അംഗീകാരം നല്‍കിയതോടെയാണ് സംസ്ഥാനത്ത് പദ്ധതിക്ക് തുടക്കമായത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഖാദി മേലങ്കി വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ നടക്കും. സര്‍കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ ആഴ്ചയില്‍ ഒരു ദിവസം ഖാദി ധരിക്കണമെന്ന നിര്‍ദേശത്തിന് പുറമേയാണിത്. കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടിട്ടുള്ളതാണ് ബോര്‍ഡിന്റെ നീക്കം.

 Khadi Coats | ആരോഗ്യ പ്രവര്‍ത്തകര്‍ ഇനി ഖാദി മേലങ്കി ധരിക്കും: സംസ്ഥാന തല ഉദ്ഘാടനം പരിയാരത്ത് നടന്നു

ദേശീയ മെഡികല്‍ മിഷന്റെ നിര്‍ദേശം മുന്‍നിര്‍ത്തിയാണ് സര്‍കാര്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഖാദി മേലങ്കി നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം സര്‍കാരിന് മുന്‍പില്‍ ഖാദി ബോര്‍ഡ് സമര്‍പ്പിച്ചത്. ഇതു സംബന്ധിച്ചു ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷയ്ക്ക് അംഗീകാരം നല്‍കുകയായിരുന്നു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആവശ്യമായ ഖാദി മേലങ്കിയുടെ മാതൃകയടക്കം തയ്പ്പിച്ചാണ് ജയരാജന്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. ഇതോടെ വലിയ വിപണിയും സാമ്പത്തിക നേട്ടവുമാണ് ഖാദി ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

Keywords: News, Kerala, Inauguration, dress, Health workers will wear khadi coats: State-level inauguration held.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia