ബ്രിടനില്‍ നിന്ന് കേരളത്തിലെത്തിയ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി
Dec 26, 2020, 11:23 IST
കണ്ണൂര്‍: (www.kvartha.com 26.12.2020) ബ്രിടനില്‍ നിന്ന് കേരളത്തിലെത്തിയ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ജനിതക മാറ്റം സംഭവിച്ച വൈറസാണോ എന്ന് പരിശോധിക്കാന്‍ സ്രവം പൂനെയിലേക്ക് അയച്ചതായും അതിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ വ്യക്തമാകാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ വര്‍ധന ഉണ്ടായെന്നും എന്നാല്‍ ഉണ്ടാവുമെന്ന് കരുതിയത്ര വര്‍ധനയില്ലെന്നും ആരോഗ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
കോവിഡ് വൈറസിന് ജനിതക മാറ്റം വരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ വ്യക്തമാകാനുണ്ട്. അതിനാല്‍ വിമാനത്താവളങ്ങളില്‍ ശ്രദ്ധ കൂട്ടിയിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസിനും നിലവിലെ വാക്സിന് ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ നിലപാടെന്നും ഷിഗല്ല ഭീതി വേണ്ട, ശുചിത്വ പാലിക്കുക മാത്രമാണ് ചെറുക്കാനുള്ള വഴിയെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Kannur, news, Kerala, Top-Headlines, COVID-19, Health-minister, health, Health Minister says that Covid confirmed to eight people who had arrived in Kerala from Britain