city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹാഷിം തങ്ങള്‍ അനുസ്മരണവും, ഗ്രാന്‍ഡ് ഫിനാലെ കണ്‍വെന്‍ഷനും ഡിസംബര്‍ 5ന് ദുബൈയില്‍

ദുബൈ: (www.kasargodvartha.com 29.11.2014) എസ്.കെ.എസ്.എസ്.എഫ് ദുബൈ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ നായിബ് ഖാസിയും, സമസ്ത ട്രഷററുമായിരുന്ന സയ്യിദ് ഹാഷിം കുഞ്ഞിക്കോയ തങ്ങള്‍ ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ്‌ലിസും, എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ കണ്‍വെന്ഷനും ഡിസംബര്‍ 0അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് ദുബൈ സുന്നി സെന്ററില്‍ നടക്കും.

ഹാഷിം തങ്ങള്‍ അനുസ്മരണവും, ഗ്രാന്‍ഡ് ഫിനാലെ കണ്‍വെന്‍ഷനും ഡിസംബര്‍ 5ന് ദുബൈയില്‍ ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ്‌ലിസിന് ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കും. കമാലുദ്ദീന്‍ ഹുദവി കണ്ണൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെ കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് ഹസന്‍ രാമന്തള്ളിയുടെ അധ്യക്ഷതയില്‍ എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ നാഷനല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ശുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

'സമര്‍ഖന്ദിന്റെ സന്ദേശം' എന്ന വിഷയത്തില്‍ ഗള്‍ഫ് സത്യധാര എഡിറ്റര്‍ മിദ്‌ലാജ് റഹ്മാനി മാട്ടൂല്‍ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ ദുബൈ സുന്നി സെന്റര്‍, എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. നാഷനല്‍, ദുബൈ സ്‌റ്റേറ്റ്, കണ്ണൂര്‍ ജില്ലാ നേതാക്കള്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 41 69 610, 055 65 65 893 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Dubai, Kannur, Remembrance, Gulf, Hashim Thangal, Commemorance. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia