city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Criticism | പകുതി വില ഓഫർ തട്ടിപ്പിന് നേതൃത്വം കൊടുത്തവരെ അറസ്റ്റ് ചെയ്ത് സ്വത്ത് കണ്ടെത്തണമെന്ന് എം വി ജയരാജൻ

Photo: Arranged

● 'കണ്ണൂർ ജില്ലയിൽ കോൺഗ്രസ് നേതാവ് നേരിട്ട് പണം വാങ്ങിയിട്ടുണ്ട്'
● 'ജനകീയ പ്രക്ഷോഭത്തിന് സിപിഎം നേതൃത്വം കൊടുക്കും'
● 'ജനങ്ങളിൽ നിന്ന് പണംവാങ്ങി വഞ്ചിച്ചവരെല്ലാം പ്രതിസ്ഥാനത്ത് വരണം'

കണ്ണൂർ: (KasargodVartha) പകുതി വിലയ്ക്ക് ഓഫറിൽ ഗൃഹോപകരണങ്ങളും ഇരുചക്ര വാഹനങ്ങളും നൽകുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിൽ കോൺഗ്രസ് നേതാവ് നേരിട്ട് പണം വാങ്ങിയിട്ടുണ്ട്. മാടായി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് തട്ടിപ്പിന് കൂട്ടുനിന്നത്. 

തട്ടിപ്പിന് നേതൃത്വം കൊടുക്കുന്നവരെ അറസ്റ്റ് ചെയ്ത് സ്വത്തു കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണം. ജനകീയ പ്രക്ഷോഭത്തിന് സിപിഎം നേതൃത്വം കൊടുക്കും. ഇതിന് പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട്. ജനങ്ങളിൽ നിന്ന് പണംവാങ്ങി വഞ്ചിച്ചവരെല്ലാം പ്രതിസ്ഥാനത്ത് വരേണ്ടതാണെന്നും ജയരാജൻ പറഞ്ഞു. തട്ടിപ്പിന് മുൻകൈയെടുത്ത സംഘങ്ങളായ സീഡും സയനും സയാമീസ് ഇരട്ടകളാണ്. ബിജെപി, കോൺഗ്രസ് നേതാക്കളുടെ സഹായത്തോടെയാണ് തട്ടിപ്പ് അരങ്ങേറിയതെന്നും അദ്ദേഹം ആരോപിച്ചു.

1000 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. സാമൂഹിക പ്രതിബദ്ധതാ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചാണ് ഇത്തരം സംഘങ്ങൾ തട്ടിപ്പ് നടത്തിയത്. വിദ്യാഭ്യാസ മേഖലയിലും മറ്റും ഉപയോഗിക്കേണ്ട ഫണ്ടാണ് ഇത്തരം സംഘങ്ങൾ തട്ടിയെടുത്തത്. സിഎസ്ആർ ഫണ്ട് ദുരുപയോഗിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരാൻ തയ്യാറാവണം. കേന്ദ്രസർക്കാർ പദ്ധതിയെന്ന് പറഞ്ഞ് ബിജെപിക്കാരും തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് എം വി ജയരാജൻ പറഞ്ഞു. ഇത്തരം തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ജനങ്ങൾക്ക് ജാഗ്രതയുണ്ടാവണമെന്നും ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

MV Jayarajan demands the immediate arrest of those behind the half-price fraud in Kannur, where over Rs. 1000 crore was swindled. He accuses Congress and BJP leaders of involvement.

#KannurFraud #MVJayarajan #HalfPriceScam #KannurNews #CPM #IndiaNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub