പെരുന്നാളിനെത്തിയ ഗള്ഫുകാരന് വാഹനാപകടത്തില്‍ മരിച്ചു
Aug 25, 2012, 20:04 IST
തളിപ്പറമ്പ്: പെരുന്നാള്‍ ആഘോഷത്തിനു നാട്ടിലെത്തിയ ഗള്ഫുകാരന് വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍, തായെത്തെരു സ്വദേശിയും തളിപ്പറമ്പില്‍ താമസക്കാരനുമായ മുഹമ്മദ് സജീര്‍(37) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ മാങ്ങാട് ദേശീയ പാതയിലാണ് അപകടം. സജീര്‍ സഞ്ചരിച്ചിരുന്ന കാറും കാസര്‍കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടം. പെരുന്നാള്‍ ആഘോഷത്തിനായി മൂന്നാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: ഹിബ. മക്കള്‍: അയാന്, ദിയ.

Keywords: Accidental-Death, Bike-Accident, Obituary, Kannur.