വിവാഹത്തിനായി ട്രെയിനില്‍ വരികയായിരുന്ന വരന് അപ്രത്യക്ഷനായി; വിവാഹം മുടങ്ങി
Apr 7, 2018, 16:12 IST
പയ്യന്നൂര്‍: (www.kasargodvartha.com 07.04.2018) വിവാഹത്തിനായി ട്രെയിനില്‍ വരികയായിരുന്ന വരന് അപ്രത്യക്ഷനായി. ഇതോടെ വിവാഹം മുടങ്ങി. ശനിയാഴ്ച രാവിലെ തൃച്ചംബരം ക്ഷേത്രത്തില്‍ വെച്ച് നടക്കാനിരുന്ന തൃച്ചംബരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ വിവാഹമാണ് മുടങ്ങിയത്. പൂന വികാസ് നഗറിലെ ശിവകുമാര്‍- സുഷമ ദമ്പതികളുടെ മകന് അശ്വിന് ആയിരുന്നു വരന്.
അശ്വിനെ വെള്ളിയാഴ്ച രാവിലെ മുതലാണ് കാണാതായത്. വരന്റെ കുടുംബം വിവാഹത്തിനായി കൊങ്കണ്‍ വഴി കണ്ണൂരിലേക്ക് വരുന്നതിനിടയില്‍ വ്യാഴാഴ്ച രാത്രി ബര്‍ത്തില്‍ ഉറങ്ങാന്‍ കിടന്ന അശ്വിനെ വെള്ളിയാഴ്ച രാവിലെ ഉണര്‍ന്നപ്പോള്‍ കാണാനില്ലെന്നാണ് പരാതി. റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.
< !- START disable copy paste -->
Representational image
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kannur, Payyannur, Marriage, Missing, Groom, Coming To Marriage, Train, Groom goes missing while coming to Marriage.
Keywords: Kerala, News, Kannur, Payyannur, Marriage, Missing, Groom, Coming To Marriage, Train, Groom goes missing while coming to Marriage.