Gold seized | കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; കാസർകോട് സ്വദേശി പിടിയിൽ
Aug 2, 2022, 11:59 IST
കണ്ണൂർ: (www.kasargodvartha.com) കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. അബുദബിയിൽ നിന്നെത്തിയ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുർ റസാഖിൽ നിന്നാണ് 37,96,275 രൂപ വിലവരുന്ന 735 ഗ്രാം സ്വർണം എയർ കസ്റ്റംസ് പിടികൂടിയത്.
ഐഎക്‌സ് 716 നമ്പർ വിമാനത്തിൽ എത്തിയ റസാഖ് തന്റെ മലാശയത്തിൽ ഒളിപ്പിച്ച് ഗുളികകളുടെ സംയുക്ത രൂപത്തിൽ സ്വർണം കടത്തുന്നതിനിടെയാണ് കസ്റ്റംസ് പിടികൂടിയത്.
കസ്റ്റംസ് അസിസ്റ്റന്റ് കമീഷണർ ടി.എം മുഹമ്മദ് ഫൈസ്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഇൻസ്‌പെക്ടർമാരായ നിഖിൽ കെ ആർ, സന്ദീപ് ദാഹിയ, നിശാന്ത് താക്കൂർ, ജുബർ ഖാൻ, ഓഫീസ് അസിസ്റ്റന്റ്മാരായ ലിനീഷ്, ലയ, ഓഫീസ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വർണം പിടികൂടിയത്.

Keywords: Kerala, Kannur, Gold, Seized, News, Top-Headlines, Airport, Police Station, Gold seized from Kannur airport.
< !- START disable copy paste -->