Gold seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; കാസര്‍കോട് സ്വദേശി 1 കിലോ സ്വര്‍ണവുമായി പൊലീസ് പിടിയില്‍
Sep 5, 2022, 21:22 IST
കണ്ണൂര്‍: (www.kasargodvartha.com) വിമാനത്താവളത്തില്‍ വന്‍സ്വര്‍ണ വേട്ട. തിങ്കളാഴ്ച പുലര്‍ചെ ദുബൈയില്‍ നിന്നും ഗോ എയര്‍ വിമാനത്തിലെത്തിയ കാസര്‍കോട്ടെ എംവി ഹുസൈനില്‍ നിന്നാണ് 50 ലക്ഷത്തോളം രൂപ വരുന്ന ഒരു കിലോ സ്വര്‍ണം പിടികൂടിയത്. സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോയുടെ കീഴില്‍ കൂത്തുപറമ്പ് എസിപി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും എയര്‍പോര്‍ട് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നടത്തിയ പരിശോധനയിലാണ് ഇയാളെ സ്വര്‍ണവുമായി പിടികൂടിയത്.
കസ്റ്റംസിന്റെ പരിശോധനയ്ക്ക് ശേഷം പാസന്‍ജര്‍ ടെര്‍മിനല്‍ ബില്‍ഡിംഗില്‍ നിന്നു പുറത്തിറങ്ങിയ യുവാവിനെ സംശയം തോന്നിയതിനെ തുടര്‍ന്ന് സിഐ എ കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് സൂട് കെയ്സിനുള്ളിലെ സൈഡ് ബീഡിംഗ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഒരു കിലോ വരുന്ന സ്വര്‍ണം മെര്‍കുറി പുരട്ടിയ രീതിയിലാണ് ഒളിപ്പിച്ചത്. മെര്‍കുറി പുരട്ടിയതോടെ സ്വര്‍ണത്തിന്റെ നിറം മാറി സാധാരണ ബീഡിങ്ങിന്റെ സ്റ്റീലിന്റെ നിറത്തിലായി. ഇത്തരത്തില്‍ ആകുമ്പോള്‍ സംശയം തോന്നുകയും ചെയ്യില്ല.
വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച ശേഷം സിഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ ഇത് നാലാം തവണയാണ് സ്വര്‍ണം പിടികൂടുന്നത്. കഴിഞ്ഞ ജൂണ്‍ 11 നാണ് ആദ്യമായി പൊലീസ് 38 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടിയത്. രണ്ടു മാസത്തിനുള്ളില്‍ നാല് പേരില്‍ നിന്നായി രണ്ടുക്കോടിയോളം രൂപ വരുന്ന സ്വര്‍ണമാണ് പൊലീസ് കണ്ടെടുത്തത്ത്. വിദേശത്ത് നിന്നുകൊണ്ടുവരുന്ന സ്വര്‍ണം വിമാനത്താവളത്തിനുളളിലെ പരിശോധനയില്‍ പിടിക്കപ്പെടാതെ കടത്തുമ്പോള്‍ വിമാനത്താവളത്തിന് പുറത്ത് വച്ചു തട്ടിപ്പറിച്ചെടുക്കുന്നത് വ്യാപകമായ സാഹചര്യത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുളള സ്‌ക്വാഡ് വിമാനത്താവള പരിസരത്ത് നിരീക്ഷണം നടത്തി വരികയാണ്. ഇവര്‍ സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ് പതിവ്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Seized, Police, Airport, Kannur, Crime, Custody, Gold seized from Kannur Airport.
< !- START disable copy paste -->