കടയ്ക്ക് തീപ്പിടിച്ചു, 30 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം
Nov 13, 2017, 18:30 IST
പയ്യന്നൂര്‍: (www.kasargodvartha.com 13.11.2017) പയ്യന്നൂരില്‍ കടയ്ക്ക് തീപിടിച്ചു. മുകുന്ദാ ആശുപത്രിക്ക് സമീപം മെയിന്‍ റോഡിലെ ഹാജി എ അബ്ദുല്‍ അസീസ് ആന്‍ഡ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം 3.30 മണിയോടെയാണ് സംഭവം.
കടയുടെ ഒന്നാം നിലയിലെ ഗോഡൗണിലാണ് അപകടം നടന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന റക്‌സിനുകളും ഫൈബര്‍ ബെഡുകളുമാണ് കത്തി നശിച്ചത്. ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും പയ്യന്നൂര്‍ ഫയര്‍ ഫോഴ്‌സിന്റെ നാല് യൂണിറ്റും സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.
അപകടത്തില്‍ കെട്ടിടത്തിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. സി വി മുഹമ്മദലിയുടെയും സി വി ഹുസൈന്റെയും ഉടമസ്ഥതയിലുള്ളതാണ് കട. പോലീസും, ഫയര്‍ഫോഴ്‌സും അവസരോചിതമായി ഇടപെട്ടതിനാല്‍ സമീപത്തെ മുറികളിലേക്ക് തീപടരുന്നത് തടയാനായി. ഒന്നര മണിക്കൂറോളം റോഡ് ഗതാഗതം തടസ്സപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Payyannur, Fire, Kerala, Kannur, Top-Headlines, News, Police, Shop.