city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Died | കാസർകോട് ഗവ. കോളജിലെ മുൻ അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ: (www.kasargodvartha.com) കാസർകോട് ഗവ. കോളജിലെ മുൻ അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു. തലശേരി പന്തക്കൽ അരുണിമയിലെ പ്രൊഫ. സി ബാലകൃഷ്ണൻ (69) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വീടിനടുത്ത് പള്ളൂർ - പന്തക്കൽ റോഡിൽ സായാഹ്ന സവാരിക്കിറങ്ങിയപ്പോൾ ഓടോറിക്ഷ ഇടിച്ച് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. തുടർന്ന് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പള്ളിക്കര ഗവ ഹയർ സെകൻഡറി സ്കൂൾ പ്രധാനാധ്യാപിക സി രമണി സഹോദരിയാണ്.
                 
Died | കാസർകോട് ഗവ. കോളജിലെ മുൻ അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

കാസർകോട് ഗവ. കോളജിൽ ചരിത്ര അധ്യാപകനായും ചരിത്ര വിഭാഗം തലവനായുമാണ് സി ബാലകൃഷ്ണൻ സേവനം അനുഷ്ഠിച്ചത്. നാദാപുരം മോകേരി ഗവ. കോളജ് പ്രിൻസിപലായിരുന്നു. വടകര മടപ്പള്ളി ഗവ. കോളജ്, തലശേരി ഗവ. ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. മാഹി മുൻസിപൽ കമീഷണർ, പുതുച്ചേരി തഹസിൽദാർ എന്നീ തസ്തികകളിലും സേവനം ചെയ്തു. കണ്ണൂർ സർവകലാശാല ബോർഡ് ഒഫ് സ്റ്റഡീസ് ഹിസ്റ്ററി (യുജി) ചെയർമാനായും പിജി ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
              
Died | കാസർകോട് ഗവ. കോളജിലെ മുൻ അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

ഭാര്യ: പി സുഭാഷിണി (റിട. അധ്യാപിക. ഗവ ഗേൾസ് ഹൈസ്കൂൾ തിരുവങ്ങാട്).

മക്കൾ: അരുൺ കുമാർ പി (എസ് ബി ഐ, തലശേരി), ഡോ. അമൃത പി (എംഡി വിദ്യാർഥിനി, മംഗ്ളുറു).

മരുമകൻ: വിഭ (എസ്ബിഐ, മാഹി)

മറ്റ് സഹോദരങ്ങൾ: വിമല, ഹരിദാസൻ, ചിത്രലത.

Keywords: Former teacher of Kasaragod Govt. College died in accident, Kerala, Kannur,news,Top-Headlines,Latest-News,Kasaragod,Accidental Death,Teacher.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia