city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Dogs Attack | തളിപ്പറമ്പില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും 5 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

തളിപ്പറമ്പ്: (www.kasargodvartha.com) തളിപ്പറമ്പ് ഞാറ്റുവയലില്‍ തെരുവു നായ്ക്കളുടെ അക്രമത്തില്‍ നിന്നും അഞ്ചു വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു. ഞാറ്റുവയിലെ ഉനൈസിന്റെ മകള്‍ ഹംദയെയാണ് മൂന്ന് നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.

തെരുവുനായകള്‍ കുട്ടികളെ ആക്രമിക്കുന്ന സംഭവങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമാകുന്നതിനിടയിലാണ് തളിപ്പറമ്പിലും സമാന സംഭവം ഉണ്ടായത്. ബുധനാഴ്ച രാവിലെ സ്‌കൂളില്‍ പോകാനിറങ്ങിയപ്പോഴാണ് ഹംദയെ നായകള്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്. സ്‌കൂളിലേക്കിറങ്ങുന്നതിന് മുമ്പ് വീടിന് സമീപത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു ഹംദ.

Dogs Attack | തളിപ്പറമ്പില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും 5 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

റോഡിലിറങ്ങിയ കുട്ടിയെ നായക്കൂട്ടം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. നായകളെ കണ്ട് ഹംദ നിലവിളിക്കുന്നത് കേട്ട് സമീപത്ത് ഫര്‍ണിചര്‍ പണിയെടുക്കുകയായിരുന്ന ആള്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. കണ്ണൂര്‍ മുഴപ്പിലങ്ങാട് കെട്ടിനകത്ത് നിഹാല്‍ നൗശാദെന്ന പതിനൊന്നുവയസുകാരന്‍ തെരുവു നായ്ക്കളുടെ കടിയേറ്റു മരിക്കുകയും എടക്കാട് ജാന്‍വിയെന്ന നാലുവയസുകാരി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ തെരുവുനായ്ക്കളുടെ കടിയേറ്റു ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്. ഇതിനിടെയാണ് തളിപ്പറമ്പിലും സമാനമായ സംഭവമുണ്ടായത്.

Keywords:  Five Year old Girl Escaped From Stray Dogs Attack, Kannur, News, Stray Dogs, Attack, Student, Hamda, Malayalam News, Child, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia