മാതമംഗലത്ത് പടക്ക കടക്ക് തീപിടിച്ചു, കെട്ടിടം കത്തിനശിച്ചു, ആളപായമില്ല
Apr 15, 2018, 16:37 IST
പയ്യന്നൂര്‍: (www.kasargodvartha.com 15.04.2018) മാതമംഗലത്ത് പടക്കവ്യാപാര സ്ഥാപനത്തിന് തീപിടിച്ച് വ്യാപക നാശ നഷ്ടം. മെയിന്‍ റോഡിലെ ലക്ഷ്മി പടക്ക വ്യാപാര സ്ഥാപനത്തിലാണ് ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ തീപിടുത്തമുണ്ടായത്. സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായും കത്തി നശിച്ചു.
കടയുടെ പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീപിടിച്ചു. കടയില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയതും അടുത്ത കെട്ടിടത്തിലേക്ക് തീ പടരാതിരുന്നതും കാരണം വന്‍ ദുരന്തമാണ് ഒഴിവായത്. പയ്യന്നൂരില്‍ നിന്നും പെരിങ്ങോത്ത് നിന്നുമെത്തിയ മൂന്ന് യൂണിറ്റ് അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്ത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Fire, Payyannur, Fire Cracker, Ground Floor Building shattered, Fire In Fire Cracker Shop, Fire in Firecracker shop at Mathamangalam < !- START disable copy paste -->