റെയില്‍വെ ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു; ദുരന്തം ഒഴിവായി
Sep 23, 2014, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 23.09.2014) റെയില്‍വെ ട്രാക്കില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു. തക്കസമയത്തെ ഇടപെടല്‍കാരണം വന്‍ ദുരന്തം ഒഴിവായി. കാസര്‍കോട് റെയില്‍വെ സ്റ്റേഷനടുത്ത തെരുവത്ത് പള്ളിക്കാലില്‍ റെയില്‍വേ ട്രാക്കില്‍ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ട്രാക്കില്‍ വെല്‍ഡിംഗ് ജോലി നടത്തുന്നതിനിടെയാണ് ചോര്‍ച്ചയെതുടര്‍ന്ന് സിലിണ്ടറിന് തീപിടിച്ചത്.
ഈ സമയം കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ട്രെയിന്‍ പോലീസുകാര്‍ അല്പമകലെ സിഗ്നല്കാട്ടി നിര്‍ത്തിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി. അപ്പോഴേക്കും റെയില്‍വേ ജീവനക്കാര്‍തന്നെ വെള്ളമൊഴിച്ച് സിലിണ്ടര്‍ നിര്‍വീര്യമാക്കുകയായിരുന്നു. ഇതുമൂലം വന്‍ ദുരന്തമാണ് ഒഴിവായത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ചൈനീസ് നുഴഞ്ഞുകയറ്റം: സൈനീക മേധാവി ഭൂട്ടാന് സന്ദര്‍ശനം റദ്ദാക്കി
Keywords: Kasaragod, Kerala, Railway, Railway-track, Fire, Theruvath, Pallikkal, Job, Train, Kannur, Police, Signal, Stop, Fire force, Natives,
Advertisement: