city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് കാഫ് മല കണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരിവരിവരിയായ് അടക്കം ഒട്ടനനവധി അനശ്വര ഗാനങ്ങൾ സംഭാവന ചെയ്​ത പ്രതിഭ

കണ്ണൂർ: (www.kasargodvartha.com 16.11.2021) പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (78) അന്തരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട്ടെ വീട്ടിൽ ചൊവ്വാഴ്ച പുലർചെയായിരുന്നു മരണപ്പെട്ടത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഒട്ടനനവധി അനശ്വര ഗാനങ്ങൾ സംഭാവന ചെയ്​ത പ്രതിഭയായിരുന്നു അദ്ദേഹം. ‘കാഫ് മല കണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരിവരിവരിയായ്, നിസ്ക്കാരപ്പായ, അനർഘമുത്ത് മാല, പൂക്കൾ വിരിഞ്ഞു നിൽക്കും….’ തുടങ്ങിയ അനവധി ഹിറ്റ് പാട്ടുകൾ ഈണമിട്ടതും പാടിയതും പീർ മുഹമ്മദായിരുന്നു. 'കേരളത്തിന്റെ ഗാനകോകിലം' എന്ന് വൈക്കം മുഹമ്മദ് ബശീറും 'കണ്ഠത്തില്‍ പൂങ്കുയിലുമായി നടക്കുന്നവന്‍' എന്ന് വൈലോപ്പിള്ളി ശ്രീധര മേനോനും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു.

  
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് കാഫ് മല കണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരിവരിവരിയായ് അടക്കം ഒട്ടനനവധി അനശ്വര ഗാനങ്ങൾ സംഭാവന ചെയ്​ത പ്രതിഭ



തലശേരിക്കാരനായ അസീസ് അഹ്‌മദ്‌ - തെങ്കാശി സ്വദേശിനിയായ ബൽകീസ് ദമ്പതികളുടെ മകനായി 1945 ജനുവരി എട്ടിന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള 'സുറണ്ടൈ' ഗ്രാമത്തിലായിരുന്നു പീർ മുഹമ്മദിന്റെ ജനനം. നാലു വയസുസുള്ളപ്പോൾ പിതാവുമൊത്ത് അദ്ദേഹം തലശേരിയിലെത്തി. തായത്തങ്ങാടി താലിമുൽ അവാം മദ്രസ യു പി സ്‌കൂൾ, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, മുബാറക് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ നിന്നും ബിരുദവും നേടി.

പറയത്തക്ക സംഗീത പാരമ്പര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.സംഗീതവും പഠിച്ചിരുന്നില്ല. എന്നാൽ ചെറുപ്പം തൊട്ടേ നന്നായി പാടുമായിരുന്നു. ജനതസംഗീതസഭയുടെ സ്റ്റേജ് പ്രോഗ്രാമുകളിലൂടെയാണ് പീർ മുഹമ്മദ് ആരധകരുള്ള ഗായകനായി വളരുന്നത്. ഒന്‍പതാം വയസില്‍ എച് എം വിയുടെ എല്‍പി റെകോര്‍ഡില്‍ പാട്ടുപാടിക്കൊണ്ടായിരുന്നു തുടക്കം. ഒ വി അബ്ദുല്ല എഴുതിയ വരികള്‍ പാടിയായിരുന്നു അരങ്ങേറ്റം. പില്‍ക്കാലത്ത് മോയിന്‍കുട്ടി വൈദ്യര്‍, പി ടി അബ്ദുർ റഹ്‌മാൻ, ടി സി മൊയ്തു, സി എച് വെള്ളിക്കുളങ്ങര തുടങ്ങിയവരുടെയൊക്കെ പാട്ടുകള്‍ പാടി. പി ടി അബ്ദുർ റഹ്‌മാന്റെ മാത്രം നാലായിരം പാട്ടുകള്‍ക്കു ശബ്ദം നൽകിയെന്ന പ്രത്യേകതയുമുണ്ട്.

'കോടി ചെന്താമരപ്പൂ വിരിയിക്കും പീലിക്കണ്ണാല്‍...' (അന്യരുടെ ഭൂമി), 'നാവാല്‍ മൊഴിയുന്നേ...' (തേന്‍തുള്ളി) എന്നീ സിനിമാഗാനങ്ങളും പാടി. കേരള മാപ്പിള കലാ അകാഡെമിയുടെ ഇശൽ ചക്രവർത്തി അടക്കം അനവധി പുരസ്‌കാരങ്ങൾ തേടിയെത്തി. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട്​ നാലിന്​ വളപട്ടണം മന്ന ഖബർസ്ഥാനിൽ നടക്കും.



Keywords:  Kannur, Kerala, News, Obituary, Death, Singer, Mappilapatt, Top-Headlines, Famous Mappila song singer Peer Mohammad passed away.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia