സ്റ്റോപ്പെത്തിയതറിയാതെ ഉറങ്ങിപ്പോയ കുടുംബം അധികം സഞ്ചരിച്ചത് 8 കിലോമീറ്റര്‍; വഴിയില്‍ ഇറക്കിവിടാതെ തിരിച്ചു കൊണ്ടുവിട്ട് ബസ് ജീവനക്കാരുടെ സുമനസ്സ്
Jul 4, 2018, 11:59 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 04.07.2018) സ്റ്റോപ്പെത്തിയതറിയാതെ ഉറങ്ങിപ്പോയ കുടുംബം അധികം സഞ്ചരിച്ചത് എട്ടു കിലോമീറ്റര്‍. വഴിയില്‍ ഇറക്കിവിടാതെ തിരിച്ചു കൊണ്ടുവിട്ട് ബസ് ജീവനക്കാരുടെ സുമനസ്സ്. കോട്ടയം-വെള്ളരിക്കുണ്ട് റൂട്ടിലോടുന്ന നിര്‍മല ബസിലെ ഡ്രൈവര്‍ ചങ്ങനാശ്ശരി സ്വദേശി ശരത്തും കണ്ടക്ടര്‍ ചെറുപുഴ സ്വദേശി സ്റ്റുവര്‍ട്ട് തോമസുമാണ് യാത്രക്കാരെ പെരുവഴിയില്‍ ഇറക്കി വിടാതെ എട്ടു കിലോമീറ്റര്‍ പിന്നോട്ട് സഞ്ചരിച്ച് കുടുംബമിറങ്ങേണ്ട സ്‌റ്റോപ്പില്‍ തന്നെ ഇറക്കിയത്.
ഞായറാഴ്ച വൈകിട്ട് 5.30 മണിയോടെ കോട്ടയത്തുനിന്നും പുറപ്പെട്ട ബസില്‍ തലശ്ശേരിയില്‍ ഇറങ്ങാനായി കൊച്ചുകുട്ടിയുമായി കയറിയ കുടുംബം സ്റ്റോപ്പെത്തിയതറിയാതെ ഉറങ്ങിപ്പോവുകയായിരുന്നു. തലശ്ശേരിയില്‍ നിന്ന് എട്ടു കിലോമീറ്റര്‍കൂടി കഴിഞ്ഞ ശേഷമാണ് ഇവരുണര്‍ന്നത്. അപ്പോള്‍ സമയം പുലര്‍ച്ചെ 3.30 മണിയായിരുന്നു. ആളൊഴിഞ്ഞ് വിജനമായ ആ വഴിയില്‍ അപ്പോള്‍ മറ്റു വാഹനങ്ങള്‍ വരാനുള്ള സാധ്യത കുറവായതിനാല്‍ ബസ് ജീവനക്കാര്‍ വഴിയില്‍ ഇറക്കിവിടാതെ ബസ് തലശ്ശേരിക്ക് തിരിച്ചുവിടുകയായിരുന്നു.
നഷ്ടത്തെക്കുറിച്ച് ഓര്‍ത്തില്ലെന്നും മാനുഷിക പരിഗണനയ്ക്കാണ് മുന്‍ഗണന നല്‍കിയതെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vellarikundu, Top-Headlines, Bus, Kannur, Kottayam, Family slept in bus; Employees turn back and Left out in correct stop
< !- START disable copy paste -->