മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം; മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലെ എ എസ് ഐക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു
Aug 23, 2019, 23:24 IST
പയ്യന്നൂര്‍: (www.kasargodvartha.com 23.08.2019) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയ മഞ്ചേശ്വരം എ എസ് ഐക്കെതിരെ കേസെടുത്തു. പയ്യന്നൂര്‍ കാനം സ്വദേശിയും മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയുമായ എ വി പ്രകാശനെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
മുഖ്യമന്ത്രിക്കെതിരെയും ദുരിതാശ്വാസനിധിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് കാട്ടി ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ വെസ്റ്റ് മേഖല കമ്മിറ്റി പ്രസിഡന്റ് ടി ഹാഷിം മുഖ്യമന്ത്രി, ജില്ല പോലീസ് മേധാവി, പയ്യന്നൂര്‍ എസ് ഐ എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഫെയ്‌സ്ബുക്കില്‍ പി കെ ശ്രീമതി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സ്വര്‍ണവളകള്‍ മുഖ്യമന്ത്രിക്ക് കൈമാറുന്ന ചിത്രം സഹിതമുള്ള വാര്‍ത്തയ്ക്ക് കമന്റായി ദിലീപ് കുമാര്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ നടത്തിയ മോശം പ്രതികരണമാണ് പ്രകാശന്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഓഗസ്റ്റ് 20ന് സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ ഇത്തരം വ്യാജപ്രചരണം നടത്തിയതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹാഷിം പരാതിയില്‍ ആവശ്യപ്പെട്ടു. സന്ദേശം പ്രചരിപ്പിച്ച നമ്പറും പ്രിന്റൈട്ടും സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.
< !- START disable copy paste -->

Keywords: Kerala, payyannur, news, Trending, Top-Headlines, Manjeshwaram, Police, Fake message against CMDRF; Case registered against ASI.