Expatriate died | വാടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീടിന് മുകളിൽ നിന്ന് വീണ് പ്രവാസി മരിച്ചു
Jun 7, 2022, 14:36 IST
കരിവെള്ളൂർ: (www.kasargodvartha.com) വാടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീടിന് മുകളിൽ നിന്ന് വീണ് പ്രവാസി മരിച്ചു. കരിവെള്ളൂർ ആശുപത്രിക്ക് സമീപത്തെ പ്രവാസി കാഞ്ഞങ്ങാട് മാണിക്കോത്ത് കൊളവയൽ സ്വദേശി പരേതനായ കണ്ണൻ വെളിച്ചപ്പാടിന്റെ മകൻ കെ ലക്ഷ്മണ (63) നാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടിലെ വാടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മണനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: വസന്ത (അയത്ര വയൽ).
മക്കൾ: അഖിൽ ലാൽ (ഗൾഫ്), ലാവണ്യ.
സഹോദരങ്ങൾ: ബാലകൃഷ്ണൻ, മോഹനൻ.
പയ്യന്നൂർ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Keywords: News, Kerala, Kannur, Died, Obituary, Tragedy, Accident, Accidental-Death, Top-Headlines, Worker, Expatriate fell from the roof of the house and died.
< !- START disable copy paste -->