കാസര്‍കോട്ട് നിന്നും കഞ്ചാവ് വാങ്ങിച്ച് ചെറുപൊതികളാക്കി വില്‍പന നടത്തുന്നയാള്‍ കണ്ണൂരില്‍ എക്‌സൈസിന്റെ പിടിയില്‍
Sep 13, 2020, 13:27 IST
തളിപ്പറമ്പ്: (www.kasargodvartha.com 13.09.2020) കാസര്‍കോട്ട് നിന്നും കഞ്ചാവ് വാങ്ങിച്ച് ചെറുപൊതികളാക്കി വില്‍പന നടത്തുന്നയാള്‍ കണ്ണൂരില്‍ എക്‌സൈസിന്റെ പിടിയിലായി. തലശേരി നിട്ടൂര്‍ മിഷന്‍ കോമ്പൗണ്ടിലെ ജയ്‌വിനാ (32) ണ് 1.3 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. മൊറാഴയിലെ കോളനിയില്‍ നാലുമാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു ജയ്‌വിന്‍.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തില്‍ നിന്നും കഞ്ചാവ് വാങ്ങിച്ച് ചെറുപൊതികളാക്കി വില്‍പന നടത്തിവരികയായിരുന്നു ഇയാള്‍ ചെയ്തുവന്നിരുന്നതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. കണ്ണൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ വി കെ വിനോദിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് തളിപ്പറമ്പ് എക്‌സൈസ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
കഴിഞ്ഞവര്‍ഷം മൂന്നുകിലോ കഞ്ചാവുമായി വാളയാറില്‍ നിന്നും ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് വില്‍പനയിലേര്‍പെടുകയായിരുന്നു. തലശ്ശേരിയിലും കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പോലീസിനെ ആക്രമിച്ച കേസിലുള്‍പെടെ ഇയാള്‍ പ്രതിയാണെന്നും എക്‌സൈസ് സംഘം അറിയിച്ചു.
Keywords: Kerala, News, Kasaragod, Kannur, Ganja, Youth, Arrest, Excise, Busstand, Information, Excise officer nabs cannabis seller in small packets from Kasargod.