city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Booked | ഇ പി ജയരാജന്റെ ഭാര്യയുടെ ഫോടോ മോര്‍ഫ് ചെയ്തുവെന്ന പരാതിയില്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു

വളപട്ടണം: (KasargodVartha) തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവ് സാമൂഹ്യ മാധ്യമത്തില്‍ വ്യക്തിഹത്യ നടത്തിയെന്ന എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ഭാര്യയുടെ പരാതിയില്‍ വളപട്ടണം പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമിറ്റി അംഗവും ദേശീയ മീന്‍പിടുത്ത തൊഴിലാളി കോണ്‍ഗ്രസ് എക്‌സിക്യൂടീവ് അംഗവുമായ ജോസഫ് ഡിക്രൂസിനെതിരെയാണ് കേസെടുത്തത്.

Booked | ഇ പി ജയരാജന്റെ ഭാര്യയുടെ ഫോടോ മോര്‍ഫ് ചെയ്തുവെന്ന പരാതിയില്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു
 
ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിര നല്‍കിയ പരാതിയിലാണ് കേസ്. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം ഒരു സ്ത്രീ ഇരിക്കുന്ന ഫോടോയില്‍ തന്റെ തലപ്പടം മോര്‍ഫ് ചെയ്തു വ്യാജ ഫോടോയുണ്ടാക്കി ജെ മോസസ് ജോസഫ് ഡിക്രൂസ് എന്ന ഫേസ്ബുക് അകൗണ്ടില്‍ കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.

ഇതു സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതു തനിക്കും സി പി എം കേന്ദ്ര കമിറ്റിയംഗം കൂടിയായ തന്റെ ഭര്‍ത്താവിനും അപകീര്‍ത്തിയുണ്ടാക്കുന്നതിന് കരുതിക്കൂട്ടി ചെയ്തതാണെന്നാണ് ഇന്ദിര നല്‍കിയ പരാതിയില്‍ പറയുന്നത്.

Keywords: EP’s wife lodges complaint over ‘morphed’ photo with Rajeev Chandrasekhar; one booked, Kannur, News, Politics, EP Jayarajan, Complaint, Police, Congress, Facebook, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia