city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

EP Jayarajan | കേന്ദ്രസര്‍കാര്‍ സഹകരണ മേഖലയില്‍ കടന്നുകയറി ചേരിതിരിവുണ്ടാക്കുന്നുവെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍

കണ്ണൂര്‍: (KasargodVartha) കരുവന്നൂര്‍ ബാങ്ക് അഴിമതിക്കേസിന്റെ പശ്ചാലത്തില്‍ സഹകരണ ബാങ്കുകളില്‍ നടക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സി നടത്തുന്ന റെയ്ഡിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.
        
EP Jayarajan | കേന്ദ്രസര്‍കാര്‍ സഹകരണ മേഖലയില്‍ കടന്നുകയറി ചേരിതിരിവുണ്ടാക്കുന്നുവെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍

സഹകരണ സംഘങ്ങളില്‍ അഴിമതി നടത്തിയ ആരെയും ഇടതുപക്ഷം സംരക്ഷിക്കില്ലെന്നും കേരളത്തിലെ സഹകരണ മേഖലയുടെ സത്യസന്ധത കാത്തുസൂക്ഷിക്കണമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്‍പില്‍ ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ കമിറ്റി സംഘടിപ്പിച്ച സഹകരണ പ്ര സ്ഥാനങ്ങളെ തകര്‍ക്കുന്ന രാഷ്ട്രീയ പ്രേരിത നീക്കത്തിനെതിരെയുള്ള പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകകയായിരുന്നു അദ്ദേഹം. ഒരു തെറ്റിനെയും സംരക്ഷിക്കാനോ ന്യായീകരിക്കാനോ ഇടതുപക്ഷക്കാര്‍ സന്നദ്ധമല്ല. കാരണം ഇതു കേരളത്തിന്റെ വലിയ സ്ഥാപനമാണ്.

രണ്ടേമുക്കാല്‍ ലക്ഷം അംഗസംഖ്യയുളളതാണ് കേരളത്തിലെ സഹകരണ മേഖല. എല്ലാ വീടുകളിലും ഒരാള്‍ക്കെങ്കിലും സഹകരണമേഖലയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ട്. ആ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ പ്രസ്ഥാനമാണിത്. സമൂഹത്തില്‍ കൊലപാതകം നടത്തുന്നുണ്ട്, എന്നാല്‍ എല്ലാവരും കൊലയാളിയാവുമോ? ഒരാള്‍ പിടിച്ചു പറി നടത്തുന്നുണ്ടങ്കില്‍ എല്ലാവരും പിടിച്ചു പറിക്കാരാവുമോ?

ഒരാള്‍ സ്ത്രികളെ വെട്ടി കൊല്ലുന്നുണ്ട്, എല്ലാവരും സ്ത്രീകളെ വെട്ടി കൊല്ലുന്നവരാവുമോ? അതിനെ പ്രതിരോധിക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനപ്പുറം ഇടതുപക്ഷക്കാര്‍ ആരും കുറ്റവാളികളെ സംരക്ഷിക്കാനിറങ്ങി പ്രവര്‍ത്തിക്കാറില്ല.

അഴിമതി രഹിതമായ ഒരു ഭരണമാണ് കേരളത്തില്‍ നടത്തുന്നത്. സംശുദ്ധമായ ഭരണം ജനങ്ങള്‍ക്കായി കാഴ്ചവയ്ക്കുന്നവരാണ്. ജനക്ഷേമകരമായ ഭരണം നടത്തുന്ന സര്‍കാരാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ സ്വാധീനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന ഗവര്‍മെന്റിസര്‍കാരിനെ കേന്ദ്ര ഏജന്‍സികളെ കൊണ്ടു ദുര്‍ബലപ്പെടുത്താന്‍ കഴിയില്ല.

കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണ്. കര്‍ണാടകയിലോ ആന്ധ്രയിലോ കേന്ദ്ര ഏജന്‍സികളെ കൊണ്ടു രാഷ്ട്രീയ ലക്ഷ്യം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞേക്കാം. എന്നാല്‍ കേരളത്തിന് അതു കഴിയില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സി നടത്തുന്ന അന്വേഷണങ്ങളെ ഇടതുപക്ഷക്കാര്‍ എതിര്‍ത്തിട്ടില്ല. ബിജെപിയെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ടികളെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന തെറ്റായ നിലപാട് കേന്ദ്ര ഏജന്‍സി സ്വീകരിക്കുന്നു. ഡെല്‍ഹിയില്‍ ആരോഗ്യ മന്ത്രി ഇപ്പോഴും ജയിലിലാണ്. ബംഗാളിലും ആന്ധ്രാപ്രദേശിലും തങ്ങളെ എതിര്‍ക്കുന്ന നേതാക്കള്‍ക്കെതിരെ ഇഡിയെ കൊണ്ട് അന്വേഷണം നടത്തി ഭയപ്പെടുത്തി കൂടെ നിര്‍ത്താന്‍ കേന്ദ്ര സര്‍കാര്‍ അന്വേഷണം നടത്തുന്നു.

കേന്ദ്ര സര്‍കാരിന്റെ നിയന്ത്രണത്തിലുള്ള എന്‍ഫോഴ്സ്മെന്റ്, സിബിഐ, എന്‍ഐഎ എന്നിവയൊക്കെ ഉപയോഗിച്ചു കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാം. എന്നാല്‍ രാഷ്ട്രീയത്തില്‍ കയറി ഇടപെടുന്നതിനെയാണ് സഹകാരികള്‍ എതിര്‍ക്കുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കേരളത്തിന്റെ ദൗര്‍ഭാഗ്യകരമായ അവസ്ഥ ഇത്തരം മെറിറ്റുകള്‍ നോക്കിയല്ല അന്വേഷണം നടത്തുന്നത്. സംസ്ഥാന സര്‍കാരിന്റെ അധികാരപരിധിയിലുളള സഹകരണ മേഖലയില്‍ കടന്നു കയറി രാഷ്ട്രീയ ചേരിതിരിവുണ്ടാക്കുകയാണ്. ഇതിനാണ് ബിജെപി സര്‍കാര്‍ പ്രത്യേകം സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു. പരിപാടിയില്‍ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ് സല്‍ അധ്യക്ഷനായി. സെക്രടറി സരിന്‍ ശശി സ്വാഗതം പറഞ്ഞു.

Keywords: EP Jayarajan against central agency, Kannur, News, EP Jayarajan, Criticized, BJP, Politics, Raid, Enforcement, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia