city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Elope | 'വിവാഹ നിശ്ചയത്തിന് ചെറുക്കന്റെ വീട്ടുകാര്‍ എത്തുമെന്നറിഞ്ഞതോടെ യുവതി കാമുകനോടൊപ്പം ഒളിച്ചോടി'; ബന്ധുക്കള്‍ പിന്തുടര്‍ന്ന് പിടികൂടി

പയ്യന്നൂര്‍: (www.kasargodvartha.com) വിവാഹ നിശ്ചയത്തിന് ചെറുക്കന്റെ വീട്ടുകാര്‍ എത്തുമെന്നറിഞ്ഞതോടെ യുവതി കാമുകനോടൊപ്പം ഒളിച്ചോടിയ വിവരം അറിഞ്ഞ ബന്ധുക്കള്‍ പിന്തുടര്‍ന്ന് പിടികൂടി. പ്രൊഫഷനല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് കാമുകനായ കോട്ടയം സ്വദേശിക്കൊപ്പം മംഗ്ളൂറിലെ സ്ഥാപനത്തില്‍ നിന്നും മുങ്ങിയത്. സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പയ്യന്നൂരില്‍വെച്ച് ഇരുവരേയും പിടികൂടിയത്.
            
Elope | 'വിവാഹ നിശ്ചയത്തിന് ചെറുക്കന്റെ വീട്ടുകാര്‍ എത്തുമെന്നറിഞ്ഞതോടെ യുവതി കാമുകനോടൊപ്പം ഒളിച്ചോടി'; ബന്ധുക്കള്‍ പിന്തുടര്‍ന്ന് പിടികൂടി

ആളെ തിരിച്ചറിയാതിരിക്കാന്‍ വേഷം മാറി പയ്യന്നൂര്‍ നഗരത്തില്‍ കറങ്ങുന്നതിനിടയിലാണ് ഇവര്‍ പെരുമ്പയില്‍ വെച്ച് ബന്ധുക്കളുടെ പിടിയിലായതെന്നാണ് വിവരം. പിടിവലി നടന്നെങ്കിലും പിടിവാശി വിട്ട് യുവതി കാസര്‍കോട്ടെ വീട്ടിലേക്ക് രണ്ടുവാഹനത്തിലായെത്തിയ ബന്ധുക്കള്‍ക്കൊപ്പം തിരിച്ചുപോയി.
         
Elope | 'വിവാഹ നിശ്ചയത്തിന് ചെറുക്കന്റെ വീട്ടുകാര്‍ എത്തുമെന്നറിഞ്ഞതോടെ യുവതി കാമുകനോടൊപ്പം ഒളിച്ചോടി'; ബന്ധുക്കള്‍ പിന്തുടര്‍ന്ന് പിടികൂടി

കാമുകന്‍ സംഭവം കണ്ട് ഭയന്നുവിറച്ചുവെന്നാണ് വിവരം. ബന്ധുക്കള്‍ നാട്ടകാരുടെ ശ്രദ്ധയില്‍ പെടാതെയാണ് കാറില്‍ യുവതിയേയും കയറ്റി വേഗത്തില്‍ പോയതെന്നാണ് അറിയുന്നത്. പിടിവലിയും മറ്റും കണ്ട് യുവാവില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെങ്കിലും റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ച് യുവാവ് തന്ത്രപൂര്‍വം തടിയൂരിയതായി പരിസരത്തുണ്ടായിരുന്നവര്‍ പറയുന്നു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Eloped, Love, Student, Payyannur, Mangalore, Eloped couple caught by relatives.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia