city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇ കെ നായനാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പതിറ്റാണ്ടായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

പയ്യന്നൂര്‍:  (www.kasargodvartha.com 03.01.2018) മുന്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായിരുന്ന ഇ കെ നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് രണ്ട് പതിറ്റാണ്ട് തികയാറായിട്ടും എങ്ങുമെത്താതെ നില്‍ക്കുന്നു. 1999 ലാണ് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത്. ബാംഗ്ലൂര്‍ സ്ഫോടന കേസിലെ പ്രതി തടിയന്റവിട നസീര്‍ ഉള്‍പ്പെട്ടതാണ് ഗൂഢാലോചന കേസ്.

കണ്ണൂര്‍ മാര്‍ക്കറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്ന കള്ളനോട്ട് പിടികൂടാനിറങ്ങിയ പോലീസ് ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്ത ആലുവ സ്വദേശി ഇസ്മാഈല്‍ എന്ന ഇഖ്ബാലിനെ ചോദ്യം ചെയ്തപ്പോഴാണ് ഇ കെ നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം പുറത്തുവന്നത്. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് 1999 ആഗസ്ത് 12ന് ക്രൈം നമ്പര്‍ 477/99 ആയി കേസ് രജിസ്റ്റര്‍ ചെയ്തു.

ടൗണ്‍ സിഐ പി പി ഉണ്ണികൃഷ്ണന്‍ കേസന്വേഷിക്കുകയും പിന്നീട് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഈ കേസിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിട്ടില്ല. തലശേരി അഡീഷണല്‍ (നാല്) ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസ് സംബന്ധിച്ചുള്ള രേഖകളുള്ളത്. ഈ കേസിന്റെ തുടര്‍നടപടികളില്‍ സിപിഎം നേതൃത്വവും പിന്നീട് കാര്യമായ ശ്രദ്ധ പതിപ്പിച്ചിരുന്നില്ല.

ഇ കെ നായനാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പതിറ്റാണ്ടായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Investigation, Kannur, payyannur, Top-Headlines, Murder-attempt,E.K Nayanar Murder attempt case; investigation in dilemma 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia