city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂര്‍ സെന്‍­ട്രല്‍ ജ­യി­ലി­ലേക്ക് മ­യ­ക്കു­മ­രു­ന്നെ­ത്തുന്ന­ത് കാസര്‍­കോ­ട് നി­ന്ന്

കണ്ണൂര്‍ സെന്‍­ട്രല്‍ ജ­യി­ലി­ലേക്ക് മ­യ­ക്കു­മ­രു­ന്നെ­ത്തുന്ന­ത് കാസര്‍­കോ­ട് നി­ന്ന്
കാസര്‍­കോട്: ക­ണ്ണൂര്‍ സെ­ന്‍ട്രല്‍ ജ­യി­ലി­ലേ­ക്ക് ക­ഞ്ചാ­വ­ട­ക്ക­മു­ള്ള ല­ഹ­രി­പ­ദാര്‍­ത്ഥ­ങ്ങള്‍ എ­ത്തുന്ന­ത് കാസര്‍­കോ­ട് നി­ന്നാ­ണെ­ന്ന­റി­ഞ്ഞിട്ടും പോ­ലീ­സും ജ­യില്‍ വ­കു­പ്പും തു­ട­രു­ന്ന മൗ­ന­ത്തില്‍ ദു­രൂ­ഹ­തകള്‍ ഏ­റുന്നു. കാസര്‍­കോ­ട് ജില്ലാ കോ­ട­തി­യി­ലേ­ക്ക് കൊ­ണ്ടു­വ­രു­ന്ന ത­ട­വു­കാ­രി­ലൂ­ടെ­യാ­ണ് ജ­യി­ലി­ലേ­ക്ക് ക­ഞ്ചാ­വ് ഒ­ഴു­കു­ന്ന­ത്.

വി­ദ്യാ­ന­ഗ­റി­ലെ കോട­തി സ­മു­ച്ച­യ­ത്തി­ലേ­ക്ക് ക­ണ്ണൂര്‍ സെന്‍­ട്രല്‍ ജ­യി­ലില്‍ നി­ന്നും നി­ത്യേ­ന ഒ­രു വാ­നില്‍ ത­ട­വു­കാ­രെ വിവിധ കോ­ട­തി­ന­ട­പ­ടി­ക­ളില്‍ ഹാ­ജ­രാ­ക്കാന്‍ ക­ണ്ടു­വ­രു­ന്നു­ണ്ട്. ഇ­വ­രില്‍ കു­പ്ര­സി­ദ്ധ ക്രി­മി­ന­ലു­കളും ഉള്‍­പ്പെ­ടും. ഇവ­രെ കാ­ണാ­നെ­ത്തു­ന്ന സ്­ത്രീ­ക­­ള­ട­ക്ക­മു­ള്ള ബ­ന്ധുക്ക­ളെ പാ­ട്ടി­ലാ­ക്കി­യാ­ണ് ക­ഞ്ചാ­വ് മാഫി­യ ല­ഹ­രി­പ­ദാര്‍­ത്ഥ­ങ്ങള്‍ ത­ട­വു­കാര്‍­ക്ക് കൈ­മാ­റു­ന്നത്. കോ­ട­തി­വ­രാ­ന്ത­യില്‍­വെച്ചു­പോലും ഇങ്ങ­നെ ക­ഞ്ചാ­വ് പൊ­തി­കള്‍ കൈ­മാറി­യ സം­ഭ­വ­ങ്ങ­ളു­ണ്ടാ­യി­ട്ടു­ണ്ട്.

കോട­തി സ­മു­ച്ച­യ­ത്തി­നു­മു­ന്നി­ല്‍ മു­മ്പു­ണ്ടാ­യി­രു­ന്ന ഒ­രു ത­ട്ടു­ക­ട­കേ­ന്ദ്രീ­ക­രി­ച്ചാ­യി­രൂ­ന്നു ക­ഞ്ചാ­വ് വി­പണ­നം ന­ട­ന്നി­രു­ന്ന­തെ­ന്ന്­ നാ­ട്ടു­കാര്‍ പ­റ­യു­ന്നു. ക­ട­പ്ര­വര്‍­ത്തി­ച്ചി­രു­ന്ന സ്ഥല­ത്ത് പുതി­യ കു­ടും­ബ­കോട­തി സ­മു­ച്ച­യ­ത്തി­ന്റെ നിര്‍­മ്മാ­ണം തു­ട­ങ്ങി­യ­തി­നാല്‍ ത­ട്ടു­ക­ട­യു­ടെ­സ്ഥാ­നം സ­മീപ­ത്തെ മ­റ്റൊ­രി­ട­ത്തേ­ക്ക് മാ­റ്റി­യി­ട്ടു­ണ്ട്. കോ­ട­തി­ക്കു­ള്ളിലും പു­റ­ത്തു­ം ക­ഞ്ചാ­വ് പൊ­തി­കള്‍ കൈ­മാ­റുന്ന­ത് പുതി­യ സം­ഭ­വ­മ­ല്ലെന്നും ഇ­ത് സെന്‍­ട്രല്‍ ജ­യി­ലില്‍ നി­ന്ന് ത­ട­വു­കാ­രെ കൊ­ണ്ടു­വ­രു­ന്ന എസ്‌­കോര്‍­ട്ട് പോ­ലീ­സു­കാര്‍ക്ക് അ­റി­വു­ള്ള­താ­ണെന്നും പ­ര­സ്യമാ­യ ര­ഹ­സ്യ­മാ­ണ്.

കണ്ണൂര്‍ സെന്‍­ട്രല്‍ ജ­യി­ലി­ലേക്ക് മ­യ­ക്കു­മ­രു­ന്നെ­ത്തുന്ന­ത് കാസര്‍­കോ­ട് നി­ന്ന്അ­തി­നി­ടെ ക­ഴി­ഞ്ഞ­ദിവ­സം ക­ണ്ണൂര്‍ സെന്‍­ട്രല്‍ ജ­യി­ലില്‍ നി­ന്ന് പു­റ­ത്തി­റങ്ങി­യ വി­ദ്യാര്‍­ത്ഥി നേ­താ­ക്കള്‍ ത­ട­വ­റ­ക്കു­ള്ളില്‍ ന­ട­ക്കു­ന്ന മ­യ­ക്കു­മ­രു­ന്ന് ഇ­ട­പാ­ടുക­ളെ സം­ബ­ന്ധി­ച്ച് പുതി­യ വി­വ­ര­ങ്ങള്‍ വെ­ളി­പ്പെ­ടുത്തി. ജ­യി­ലി­ലെ മി­ക്ക ബ്ലോ­ക്കി­ന്റെയും കു­ളി­മു­റി­യാ­ണ് ക­ഞ്ചാ­വ് സൂ­ക്ഷി­പ്പു­കേ­ന്ദ്രം. റി­മാന്റ് ത­ട­വു­കാ­രെ പാര്‍­പ്പി­ക്കു­ന്ന ര­ണ്ടാം ബ്ലോ­ക്കില്‍ മ­യ­ക്കു­മ­രു­ന്ന് കു­ത്തി­വെ­ക്കു­ന്ന­വ­രു­മുണ്ട്. ക­ഞ്ചാ­വ­ട­ക്ക­മു­ള്ള മ­യ­ക്കു­മ­രു­ന്നി­ന് അ­ടി­മ­പ്പെ­ട്ട നി­ര­വ­ധി­പേര്‍ ജ­യി­ലി­നു­ള്ളി­ലുണ്ട്. 

ഇ­ത്ത­രക്കാ­രോ­ട് ഇ­തി­നെ­തി­രെ ചെ­റു­വി­ര­ല­ന­ക്കാന്‍ ജ­യി­ല­ധി­കൃ­തര്‍ മു­തി­രാ­റില്ല. ഇ­വ­രോ­ട് ശാ­സ­നാ­രൂ­പ­ത്തില്‍ പെ­രു­മാ­റി­യാല്‍ പോലും ക­ഞ്ചാ­വ് സം­ഘം സം­ഘ­ടി­ച്ചെ­ത്തി വാര്‍­ഡന്‍­മാ­രെ ഭീ­ഷ­ണി­പ്പെ­ടു­ത്തു­ക­യാണ്. ദി­വ­സ­ത്തി­ല്‍ ഒ­രു­നേ­ര­മെ­ങ്കിലും ക­ഞ്ചാ­വ് പു­ക­യ്­ക്കാന്‍ കി­ട്ടി­യി­ല്ലെ­ങ്കില്‍ വി­ഭ്രാ­ന്തി­പ്പെ­ട്ടും പ്ര­കോ­പി­ത­രാ­യും സെല്ലി­നു­ള്ളില്‍ അ­തി­ക്ര­മ­ങ്ങളും ഒ­ച്ച­പ്പാ­ടു­കളും സൃ­ഷ്ടി­ക്കുന്നവ­രു­മുണ്ട്. ഇത്ത­രം ത­ട­വു­കാ­രെ കൗണ്‍­സി­ലിം­ഗി­നും ശാ­സ്­ത്രീ­യ ചി­കി­ത്സ­യ്ക്കും വി­ധേ­യ­മാ­ക്കി ലഹ­രി മു­ക്ത­രാ­ക്കാനും ജ­യില്‍­വ­കു­പ്പ് തു­നി­യു­ന്നില്ല. രാ­ഷ്ട്രീ­യ നേ­തൃ­ത്വ­ത്തിനും സംസ്ഥാ­ന സര്‍­ക്കാ­റിനും ഇ­ക്കാ­ര്യ­ത്തില്‍ ഇ­തുവ­രെ ഒന്നും ചെ­യ്യാ­നാ­യി­ട്ടില്ല.

ജ­യി­ലി­നു­ള്ളില്‍ മ­ദ്യ­വ്യാ­പാ­രവും ത­കൃ­തി­യാ­ണെ­ന്നാ­ണ് ജ­യില്‍­വി­ട്ടു­വ­രു­ന്ന­വര്‍ പ­റ­യു­ന്നത്. കര്‍­ണാ­ട­ക­യില്‍ ല­ഭ്യ­മാ­കു­ന്ന ക­ട­ലാ­സ് കൂ­ടു­ക­ളി­ലു­ള്ള (പൗച്ച്) വി­ദേ­ശ­മ­ദ്യം­പോലും ഇ­വി­ടെയെ­ത്തു­ന്നുണ്ട്. ത­ട­വു­കാര്‍­ക്ക് മു­റ­തെ­റ്റാ­തെ മദ്യം എ­ത്തു­ന്നതി­നോ­ടൊ­പ്പം ഇ­തി­ന്റെ ഒരു ഓഹ­രി കൃ­ത്യ­മാ­യും കൈ­പ്പ­റ്റുന്ന ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­മു­ണ്ടെ­ന്നാ­ണ് ആ­രോപണം.

Keywords:  Central Prison, Kannur, Kasaragod, Drugs 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia