കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ നിന്നും 10 മിനുറ്റിനകം ആൻജിയോപ്ലാസ്റ്റി ചെയ്യാൻ നിർദേശിച്ച യുവാവിനെ ഒരു മണിക്കൂർ കൊണ്ട് കണ്ണൂരിൽ എത്തിച്ചപ്പോൾ അത് വേണ്ട; സന്തോഷത്തോടെ യുവാവ് വീട്ടിലേക്ക്
Jul 6, 2021, 16:12 IST
/ സുധീഷ് പുങ്ങംചാൽ
കണ്ണൂർ: (www.kasargodvartha.com 06.07.2021) നെഞ്ചുവേദന അനുഭവപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശിയായ യുവാവിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു വന്നപ്പോൾ 10 മിനുറ്റിനകം ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്ന് ഡോക്ടർ. എന്നാൽ അവിടെ നിന്ന് ബന്ധുക്കൾ ഒരുമണിക്കൂർ കൊണ്ട് കണ്ണൂർ മിംസ് ആശുപത്രിയിൽ എത്തിച്ച യുവാവിന് 48 മണിക്കൂർ കഴിഞ്ഞും അത് വേണ്ടിവന്നില്ല. സന്തോഷത്തോടെ വീട്ടിലേക്കും മടങ്ങി.
< !- START disable copy paste -->
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ചികിത്സ തേടി എത്തിയ വെള്ളരിക്കുണ്ട് പുങ്ങംചാലിലെ കെ രവിക്കാണ് ഇ സി ജി യിൽ ഹൃദയത്തിന് ഗുരുതര പ്രശ്നമുണ്ടെന്നും ഉടൻ ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്നും സ്വകാര്യ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് നിർദേശിച്ചത്. രവിയുടെ മുമ്പിൽ വെച്ച് തന്നെയാണ് ബന്ധുക്കളോട് ഡോക്ടർ ഈ വിവരം പറഞ്ഞത്.
ഇതിനിടയിൽ കുത്തിവയ്പ് ഉൾപെടെയുള്ള മരുന്നുകളും ഡോക്ടറുടെ നിർദേശപ്രകാരം നഴ്സുമാർ നൽകി. മറ്റുആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ പ്രകടിപ്പിക്കാതിരുന്ന രവിയെ ബന്ധുക്കൾ കണ്ണൂരിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ സ്വന്തം ഉത്തരവാദിത്തത്തിൽ കൊണ്ടു പോകണമെന്നും വഴിയിൽ വെച്ച് എന്തെങ്കിലും സംഭവിച്ചാൽ അതിന് ആശുപത്രി ഉത്തരവാദിയല്ലെന്നും എഴുതി വാങ്ങിയതിന് ശേഷമാണ് രവിയെ കണ്ണൂരിലേക്ക് വിടാൻ തയ്യാറായത്.
ആംബുലൻസ് മാർഗം വേഗത്തിൽ കണ്ണൂർ മിംസ് ആശുപത്രിയിൽ എത്തിച്ച രവിയെ സി ടി സ്കാൻ ഉൾപെടെയുള്ളവ നടത്തിയെങ്കിലും ഹൃദയത്തിൽ കാര്യമായ കുഴപ്പം ഉള്ളതായി കണ്ടെത്തിയില്ല. എന്നാൽ മുമ്പ് കോവിഡ് പോസ്റ്റിവ് ആയിരുന്നതിനാലുള്ള ആരോഗ്യ പ്രശ്നമാണെന്നും മരുന്നിലൂടെ അത് പരിഹരിക്കപ്പെടുമെന്നുമാണ് മിംസിലെ ഡോക്ടർമാർ അറിയിച്ചത്.
കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ നിന്നും ആൻജിയോപ്ലാസ്റ്റി ഉൾപെടെ ചെയ്തവർ ആരോഗ്യപ്രശ്നങ്ങൾ കാരണം മിംസ് ആശുപത്രിയിൽ തുടർചികിത്സ തേടിയെത്തുന്നതായും വിവരമുണ്ട്. രോഗികൾക്ക് അനാവശ്യ ചികിത്സ നൽകുകയും കൂടുതൽ ഫീസ് ഈടാക്കുന്നതായും സ്വകാര്യ ആശുപത്രിക്കെതിരെ നേരത്തെ തന്നെ ആരോപണമുണ്ട്. പത്തു മിനുറ്റ് കൊണ്ട് 2300 രൂപയോളം ആശുപത്രിയിൽ ഡോക്ടർ ഫീസും മറ്റുമായി ബിൽ ആയതായി രവി പറഞ്ഞു.
ആശുപത്രിക്കെതിരെ ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നൽകുമെന്നും ആശുപത്രിയിലെ തട്ടിപ്പുകൾ പുറത്തു കൊണ്ടുവരാൻ പോരാടുമെന്നും ഇത്തരത്തിൽ ആശുപത്രിയുടെ ചതിയിൽപ്പെട്ടവരുണ്ടെങ്കിൽ വിവരം കൈമാറണമെന്നും രവിയുടെ മാധ്യമപ്രവർത്തകൻ കൂടിയായ സഹോദരൻ പറഞ്ഞു.
Keywords: Kerala, Kasaragod, News, Kannur, Kanhangad, Hospital, Doctor, Youth, Ambulance, Doctor prescribed angioplasty within 10 minutes in Kanhnagad; When it reached Kannur, it was not needed.