city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊച്ചിയിൽ വ്‌ലോഗറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു; കാസർകോട് സ്വദേശിയെ വിശദമായി ചോദ്യം ചെയ്യും; ലഹരി മാഫിയയുടെ പങ്ക് അന്വേഷിക്കുന്നു

കൊച്ചി: (www.kasargodvartha.com 05.03.2022) യുട്യൂബ് വ്‌ലോഗറും മോഡലുമായ നേഹയെ കൊച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. നേഹയുടെ മരണത്തിന് ശേഷം പൊലീസ് വീട്ടില്‍ പരിശോധന നടത്തുന്നതിനിടെ നിരവധി ക്രമിനില്‍ കേസുകളില്‍ പ്രതിയായ കാസർകോട് സ്വദേശി അബ്ദുല്‍ സലാം എന്ന യുവാവ് വീട്ടിലെത്തിയതാണ് പൊലീസിന് സംശയം വർധിപ്പിക്കുന്നത്. ഇയാളുടെ കാര്‍ പരിശോധിച്ചപ്പോള്‍ എട്ട് ഗ്രാം എംഡിഎംഎ ടാബ്‌ലറ്റും 380 ഗ്രാം വെള്ള ഉപ്പ് പരുവത്തിലുള്ള എംഡിഎംഎയും കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ ലഹരി മാഫിയയുടെ പങ്ക് അന്വേഷിക്കുകയാണ് പൊലീസ്.
            
കൊച്ചിയിൽ വ്‌ലോഗറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു; കാസർകോട് സ്വദേശിയെ വിശദമായി ചോദ്യം ചെയ്യും; ലഹരി മാഫിയയുടെ പങ്ക് അന്വേഷിക്കുന്നു
                        
കണ്ണൂര്‍ സ്വദേശിനിയായ നേഹ എന്ന മുബശിറയെ ഫെബ്രുവരി 28 നാണ് പോണേക്കരയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമൊത്ത് അകന്ന് കഴിഞ്ഞിരുന്ന നേഹ കണ്ണൂര്‍ സ്വദേശിയായ സുഹൃത്ത് സിദ്ധാര്‍ഥുമൊന്നിച്ചായിരുന്നു താമസം. മരണം നടന്ന ദിവസം സിദ്ധാർഥ് നാട്ടിലായിരുന്നുവെന്നാണ് വിവരം. നേഹയുടെ സഹായത്തിനായി ഒരു സുഹൃത്തിനെ ഏര്‍പെടുത്തിയിരുന്നു. ഭക്ഷണം വാങ്ങി തിരികെ വന്നപ്പോള്‍ നേഹയെ വീട്ടനുള്ളില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടുവെന്നാണ് സുഹൃത്ത് പൊലീസിൽ മൊഴി നൽകിയത്.

ചോദ്യം ചെയ്യലില്‍ അബ്ദുൽ സലാം തങ്ങള്‍ക്ക് സ്ഥിരമായി മയക്കുമരുന്ന് നല്‍കാറുണെന്ന് സിദ്ധാര്‍ഥ് മൊഴി നല്‍കിയിരുന്നു. നേഹയുടെയും സിദ്ധാര്‍ഥിന്റെയും ഫോണുകള്‍ ശാസ്ത്രീയ പരിധോധനയ്ക്ക് വിധേയമാക്കാനാണ് പൊലീസ് തീരുമാനം. ഒപ്പം അബ്ദുൽ സലാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ആത്മഹത്യ ആണെന്നാണ് പോസ്റ്റ് മോർടം റിപോർട് എങ്കിലും അസ്വാഭാവിക മരണത്തിന് സമഗ്ര അന്വേഷണം നടത്തുകയാണ് പൊലീസ്.

Keywords: News, Kerala, Kochi, Kasaragod, Women, Hanged, Natives, Man, Police, Case, Investigation, Kannur, Social-Media, Custody, MDMA, Drugs, Top-Headlines, Youtube Vlogger, Neha, Mubashira, Death of youtube vlogger; police investigates.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia