city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പയ്യന്നൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍:(www.kasargodvartha.com 29/12/2017) പയ്യന്നൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റത്തെ തുടര്‍ന്നു ബോംബേറും അക്രമവും നടന്ന കവ്വായിയിലെ അക്രമസംഭവങ്ങളില്‍ ആറു കേസുകളിലായാണ് അഞ്ച് പേരെ അറസ്റ്റുചെയ്തത്.

കവ്വായിയിലെ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരായ മുഹമ്മദ് ഹാഷിം (29), ഇ അനൂപ് (30), മുകേഷ് (31), കെ ബിനീഷ് (32), കെ രഞ്ജിത്ത് (30), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ അഞ്ച് പേരും രജിസ്റ്റര്‍ ചെയ്ത ആറു അക്രമസംഭവങ്ങളിലും പ്രതിയായതിനാല്‍ ആകെ 30 അറസ്റ്റാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

പയ്യന്നൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

അക്രമങ്ങളില്‍ ആകെ ഒമ്പത് വീടുകളാണു തകര്‍ത്തത്. 17 വാഹനങ്ങളും രണ്ടു ലീഗ് ഓഫീസുകളും തകര്‍ക്കപെട്ടു. അക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വിവിധ അക്രമസംഭവങ്ങളില്‍ കണ്ടാലറിയാവുന്ന ഇരുന്നൂറോളം ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണു കേസെടുത്തിരിക്കുന്നത്. വിവിധ പരാതികളില്‍ ഇരുന്നൂറോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതുവരെ ലഭിച്ച പരാതികളില്‍ ആറര ലക്ഷം രൂപയുടെ നാശനഷ്ടവും കണക്കാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Payyanur, Kannur, Top-Headlines, CPM, Muslim-league, Case, Arrest, DYFI,  CPM-League clash in Payyanur, Five arrested 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia