കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റ സംഭവം; പരിക്കേറ്റ പ്രവര്‍ത്തകരെ നേതാക്കള്‍ സന്ദര്‍ശിച്ചു
Mar 6, 2021, 14:05 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 06.03.2021) എടത്തോട് സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ് കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു.
പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രമേശന്‍, രഞ്ജിത്ത് എന്നിവരെയാണ് ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് അംഗം ജോമോന്‍ ജോസ്, പരപ്പ ബ്ലോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം പി ജോസഫ് തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രധിഷേധിക്കുന്നതായും സംഭവത്തില്‍ പൊലീസ് ഇടപെട്ടിരുന്നുവെങ്കില്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു
Keywords: Kasaragod, Kerala, News, Vellarikundu, Kannur, Medical College, Hospital, Congress, Police, MP, President, Congress members stabbed; Leaders visited the injured activists.
< !- START disable copy paste -->