കമ്പ്യൂട്ടര്‍ ടാലി സൗജന്യ പരിശീലനം; ഭക്ഷണ - താമസ സൗകര്യവും സൗജന്യം
Jan 8, 2018, 18:07 IST
കണ്ണൂര്‍: (www.kasargodvartha.com 08.01.2018) റുഡ്സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് 18 നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് ഒരു മാസത്തെ കമ്പ്യൂട്ടര്‍ ടാലി സൗജന്യ പരിശീലനം നല്കുന്നു. പരിശീലന വേളയില്‍ ഭക്ഷണവും താമസവും പൂര്‍ണമായും സൗജന്യമാണ്. സംരംഭകത്വ കഴിവുകള്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, എന്റര്‍പ്രൈസ് മാനേജ്മെന്റ്, ബാങ്ക് വായ്പാ മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയ വിഷയങ്ങളും പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ യുവതീ യുവാക്കള്‍ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, അക്കൗണ്ടന്‍സിയിലുള്ള മുന്‍പരിചയം എന്നിവ കാണിച്ചു ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, പി ഒ കാഞ്ഞിരങ്ങാട്, കരിമ്പം(വഴി), കണ്ണൂര്‍ 670 142 എന്ന വിലാസത്തില്‍ ജനുവരി 18 നു മുമ്പായി അപേക്ഷിക്കുക. ബി പി എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്പര്യപ്പെടുന്നവര്ക്കും മുന്‍ഗണന ഉണ്ടായിരിക്കും.
ഇന്റര്‍വ്യൂ ജനുവരി 24 ന് നടക്കും. ഫെബ്രുവരി ഒന്നിന് പരിശീലനം ആരംഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക www.rudset.com. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍: 0460 2226573, 8129 620 530, 9961 336 326, 8301 995 433.
കണ്ണൂര്‍ ജില്ലയില്‍ കാഞ്ഞിരങ്ങാട് ആണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ കീഴില്‍ 1985 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം കാനറാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ധര്‍മ്മസ്ഥല എസ് ഡി എം ഇ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് വിവിധ മേഖലകളില്‍ ഭക്ഷണവും താമസവും ഉള്‍പ്പടെ പൂര്‍ണമായും സൗജന്യമായി സംരംഭകത്വ വികസന പരിശീലനം നല്കിവരുന്നു.
കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകള്‍ കൂടാതെ മാഹിയും ഉള്‍പ്പെടുന്നതാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തന മേഖല. വിജയകരമായി പരിശീലനം പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതോടൊപ്പം സംരംഭം തുടങ്ങാന്‍ ബാങ്ക് വായ്പ്പയുള്‍പ്പടെ എല്ലാവിധ സഹായവും സ്ഥാപനം നല്‍കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kannur, news, Top-Headlines, Computer, Training, Coaching, Computer Tally Coaching, Food And accommodation, Institution, Computer tally free training