ചെറുവാഞ്ചേരിയില്‍ സിപിഎം ബ്രാഞ്ച് സെക്രടറിയുടെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി
Nov 24, 2021, 12:54 IST
കണ്ണൂര്‍: (www.kasargodvartha.com 24.11.2021) ചെറുവാഞ്ചേരിയില്‍ സിപിഎം ബ്രാഞ്ച് സെക്രടറിയുടെ വീടിന് നേരെ ബോംബേറിഞ്ഞതായി പരാതി. ബുധനാഴ്ച പുലര്‍ചെ രണ്ട് മണിയോടെ കണ്ണാടിച്ചാല്‍ ബ്രാഞ്ച് സെക്രടറി അമല്‍ കുറ്റിയന്റെ വീടിന് നേരെയാണ് ആക്രമണം.
പുറത്ത് ഉഗ്രസ്ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് വാതില്‍ തുറന്ന് നോക്കുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് സൂചന.
File Photo:
Keywords: Kannur, News, Top-Headlines, Kerala, Complaint, Police, Complaint that bomb attack at CPM branch secretary's house