Complaint | 'സമൂഹ മാധ്യമങ്ങളിലൂടെ പ്രകോപനപരമായി പോസ്റ്റിട്ടു'; പുന്നോല്‍ ഹരിദാസ് വധക്കേസിലെ ഒന്നാം പ്രതിക്കെതിരെ പരാതി
Apr 20, 2023, 21:32 IST
തലശേരി: (www.kasargodvartha.com) സമൂഹ മാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം നടത്തിയെന്ന് ആരോപിച്ച് പുന്നോല്‍ ഹരിദാസ് വധക്കേസിലെ ഒന്നാം പ്രതി കെ ലിജേഷിനെതിരെ തലശേരി എ എസ് പിക്ക് പരാതി നല്കി. തിരുവങ്ങാട് ഊരാങ്കോട്ടെ വി വിജേഷാണ് പരാതി നല്‍കിയത്.
തിരുവങ്ങാട് ക്ഷേത്രപരിസരത്ത് രാമരാജ്യത്തിലേക്ക് സ്വാഗതമെന്ന് കാട്ടി ആര് എസ് എസ് സ്ഥാപിച്ച ബോര്‍ഡിനു പകരം ആരുടെയും രാജ്യത്തേക്കല്ല തിരുവങ്ങാടിന്റെ മണ്ണിലേക്ക് സ്വാഗതമെന്ന ബാനര്‍ സ്ഥാപിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഫേസ് ബുകില്‍ ലിജേഷ് പ്രകോപനപരമായി പോസ്റ്റിട്ടുവെന്നാണ് പരാതി.
കെ ലിജേഷ് മറ്റു കേസുകളില്‍ പ്രതിയാകരുതെന്നും ന്യൂമാഹി സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയിലാണ് ജാമ്യം അനുവദിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 21ന് പുലര്‍ചെയാണ് മീന്‍പിടുത്ത തൊഴിലാളിയായ കെ ഹരിദാസനെ ആര് എസ് എസ്-ബിജെപി സംഘം കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ബോംബ് നിര്‍മിക്കുമ്പോള്‍ എരഞ്ഞോളിപ്പാലത്തിനടുത്ത് ആര് എസ് എസ് പ്രവര്ത്തകന് വിഷ്ണുവിന്റെ കൈപ്പത്തി ചിതറിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യത്തിലിറങ്ങിയ പ്രതിയുടെ സമൂഹ മാധ്യമത്തിലൂടെയുളള ഭീഷണി സന്ദേശവും വിവാദമായത്.
Keywords: Complaint against first accused in Punnol Haridas murder case, Kannur, News, Murder case, Accused, Complaint, Police, Social Media, RSS, BJP, Politics, Kerala.